Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷാംഗായ് ഫൈനലില്‍ മുറെയും ഫെററും

Andy-david
ഷാംഗായ്: ബ്രിട്ടന്റെ ആന്‍ഡി മുറെയും സ്‌പെയിനിന്റെ ഡേവിഡ് ഫെറററും ഷാംഗായ് മാസ്റ്റേഴ്‌സ് ടെന്നിസ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ഏറ്റുമുട്ടും. നിലവിലുള്ള ചാംപ്യനായ മുറെ ജപ്പാനില്‍ നിന്നുള്ള കീ നിഷികോരിയെ 56 മിനിറ്റിനുള്ളില്‍ 6-3, 6-0 എന്ന സ്‌കോറില്‍ കീഴടക്കിയാണ് കലാശപോരാട്ടത്തിനുള്ള യോഗ്യത നേടിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ വിജയിക്കാനായാല്‍ ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ താരമായി ബ്രിട്ടീഷ് താരം മാറും. സൂപ്പര്‍ താരം റോജര്‍ ഫെഡറര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും. 16 ഗ്രാന്‍സ്ലാം കിരീടം നേടിയ താരമാണ് സ്വിറ്റ്‌സര്‍ലാന്റുകാരനായ ഫെഡറര്‍.

ലോകത്തെ അഞ്ചാം റാങ്കുകാരനായ ഫെററര്‍ 6-7, 6-3, 6-3 എന്ന സ്‌കോറിനാണ് ഫെലിസിയാനോ ലോപസിനെ കീഴടക്കിയത്. ഇരുവരും ഇതുവരെ ഏറ്റുമുട്ടിയ ചരിത്രം നോക്കുമ്പോള്‍ നേരിയ മുന്‍തൂക്കം മുറെയ്ക്കുണ്ട്. നാലുതവണ മുറെ ജയിച്ചപ്പോള്‍ മൂന്നു തവണ ഫെററര്‍ ഒന്നാമതെത്തിയിട്ടുണ്ട്.

ലോകത്തെ ഏറ്റവും മികച്ച മൂന്നാമത്തെ താരമാവുകയെന്നത് എന്റെ സ്വപ്‌നം തന്നെയാണ്. ഇതൊരിക്കലും അവസാന ലക്ഷ്യമല്ല. പക്ഷേ, ശരിയായ പാതയിലൂടെയാണ് എന്റെ യാത്ര- സെമിഫൈനല്‍ മല്‍സരത്തിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ സ്‌കോട്ട്‌ലാന്റ് താരം വ്യക്തമാക്കി.

Story first published: Wednesday, December 7, 2011, 14:45 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+