Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഷക്കീര.... ദിസ് ടൈം ഫോര്‍ സ്‌പെയിന്‍

Shakira supporting Spain in World Cup final
ജൊഹന്നാസ്ബര്‍ഗ്: ദിസ് ടൈം ഫോര്‍ സ്‌പെയിന്‍... പറയുന്നത് നീരാളിയൊന്നുമല്ല, മാസ്മരിക ശബ്ദത്തിന്റെയും ചടുലമായ ബെല്ലി ഡാന്‍സിന്റെയും അകമ്പടിയുമായെത്തിയ വാക്ക വാക്ക ഗാനത്തിലൂടെ ലോകജനതയെ ആവേശത്തിലാഴ്ത്തിയ കൊളംബിയന്‍ ഗായിക ഷക്കീരയാണ്.

ലോകകപ്പിന്റെ വിട പറയല്‍ ദിനത്തില്‍ ഒരിയ്ക്കല്‍ കൂടി വാക്ക വാക്ക ഗാനവുമായി ഷക്കീര അരങ്ങിലെത്തുമ്പോള്‍ താരത്തിന്റെ പ്രാര്‍ത്ഥന സ്‌പെയിനിന് വേണ്ടിയാണ്. ജര്‍മ്മനിയിലെ നീരാളി പ്രവാചകന്റെ വാക്കുകള്‍ പിഴയ്ക്കുകയില്ലെന്നും സ്‌പെയിന്‍ തന്നെ കപ്പ് കൊണ്ടുപോകുമെന്നും ഈ മുപ്പത്തിമൂന്നുകാരിയായ പോപ് ഗായിക ആത്മവിശ്വാസത്തോടെ പറയുന്നു.

ലോകകപ്പ് തന്നെ ഒരു ഫുട്‌ബോളിന്റെ കടുത്ത ആരാധികയാക്കി മാറ്റിയെന്നാണ് ഷക്കീര പറയുന്നത്. സ്‌പോര്‍ട്്‌സ് പേജുകളില്‍ തനിയ്ക്ക് ഇടം കണ്ടെത്തുമെന്ന് ഈ ജന്മത്തില്‍ പ്രതീക്ഷിച്ചതല്ല. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ കാലമാണിത് ഷക്കീര മനം നിറഞ്ഞു പറയുന്നു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+