മുള്‍ത്താന്‍: കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്ഥാനിലുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനുള്ള സുരക്ഷാഏര്‍പ്പാടുകള്‍ കര്‍ശനമാക്കി.
പാകിസ്ഥാനുമായുള്ള നാലാംഏകദിന മത്സരങ്ങള്‍ക്കായി മുള്‍ത്താനിലെത്തിയ ഇന്ത്യന്‍ ടീമിനോട് പൊലീസ് അകമ്പടിയില്ലാതെ ഹോട്ടലില്‍ നിന്ന് പുറത്തുപോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒറ്റക്ക് പുറത്തുപോകരുതെന്ന് പാകിസ്ഥാനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ നിര്‍ദേശം നല്‍കിയിട്ടുള്ളതായി ഇന്ത്യന്‍ ടീം മാനേജര്‍ രാജ്സിംഗ് ദുന്‍ഗാര്‍പൂര്‍ പറഞ്ഞു.
കാര്‍ട്ടൂണ്‍ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഫിബ്രവരി 16 വ്യാഴാഴ്ച നടക്കുന്ന ഇന്ത്യാ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ക്കും കര്‍ശന സുരക്ഷാസന്നാഹങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.