Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ദേശീയ സ്‌കൂള്‍ ഗെയിംസ് കേരളം ചാംപ്യന്മാര്‍

Nation School Athletics
ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ കേരളം വീണ്ടും ചാംപ്യന്മാരായി. തുടര്‍ച്ചയായി 15ാം തവണയാണ് കേരളം കിരീടം നേടുന്നത്. 29 സ്വര്‍ണവും 25 വെള്ളിയും 15 വങ്കെലവുമായി കേരളത്തിന് 266 പോയിന്റ് ലഭിച്ചു. തിങ്കളാഴ്ച നടന്ന ആറുഫൈനലുകളില്‍ അഞ്ചെണ്ണത്തിലും കേരളത്തിനായിരുന്നു സ്വര്‍ണം.

ജൂനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ മരിയ ജയിംസ് സ്വര്‍ണവും ഗോപികാ നാരായയണന്‍ വെള്ളിയും നേടി. സീനിയര്‍ പെണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ കേരളത്തിന്റെ സിഞ്ജു പ്രകാശ് മീറ്റ് റെക്കോഡോടെ ഏറ്റവും ഉയരത്തിലെത്തി. ഒമ്പതുവര്‍ഷം പഴക്കമുള്ള റെക്കോഡാണ് സിഞ്ചുവിന് മുന്നില്‍ പഴങ്കഥയായത്.

കേരളടീം ക്യാപ്റ്റന്‍ എംഡി താര മൂന്നാം സ്വര്‍ണം നേടി. ക്രോസ് കണ്‍ട്രി ഇനത്തില്‍ കേരളടീം സ്വര്‍ണം നേടിയതോടെയാണിത്.

Story first published: Monday, January 23, 2012, 12:29 [IST]
Other articles published on Jan 23, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+