സ്‌കൂള്‍ ഗെയിംസ്: ഹരിയാന മുന്നില്‍

പെണ്‍കുട്ടികളുടെ 3000മീറ്റര്‍ ഓട്ടത്തില്‍ പറളി സ്‌കൂളിലെ എംവി വര്‍ഷ സ്വര്‍ണവും കെകെ വിദ്യ വെള്ളിയും സ്വന്തമാക്കി. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്റര്‍ വിഭാഗത്തില്‍ രാഹുല്‍ ചികാരിയിലൂടെയാണ് ഹരിയാന ആദ്യ സ്വര്‍ണം നേടിയത്. സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംപില്‍ കേരളത്തിന്റെ അഞ്ജു ബേബി വെള്ളി മെഡല്‍ നേടിയപ്പോള്‍ സ്വര്‍ണം പശ്ചിമബംഗാളില്‍ നിന്നുള്ള രാജേശ്വരി ദാസിനായിരുന്നു. കേരളം മത്സരിക്കാതിരുന്ന ഷോട്ട്പുട്ടില്‍ ദേശീയ റെക്കോഡോടെ സ്വര്‍ണം നേടിയാണ് ഹരിയാന ഏറ്റവും മുന്നിലെത്തിയത്.
ലുധിയാനയിലെ ഗുരുനാനാക്ക് സ്‌റ്റേഡിയത്തില്‍ രാവിലെ 11 മണിയോടെയാണ് 57ാമത് ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌സ് മല്‍സരങ്ങള്‍ ആരംഭിച്ചത്. തുടര്‍ച്ചയായി 15ാം കിരീടം തേടിയിറങ്ങിയ കേരളം ടീം തന്നെയാണ് മേളയിലെ ശ്രദ്ധാകേന്ദ്രം. ആദ്യ ദിവസം നടന്ന ഏഴ് ഫൈനലുകളില്‍ ആറെണ്ണത്തിലും കേരളതാരങ്ങള്‍ പോരാട്ടത്തിനിറങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications