ഇന്ത്യാ-പാക് ടെസ്റ് പരമ്പരയുടെ ഹൈലൈറ്റ്സ് ദൂരദര്‍ശനില്‍
ദില്ലി: ഇന്ത്യാ-പാക് ടെസ്റ് പരമ്പരയുടെ തത്സമയ സംപ്രേഷണം ദൂരദര്‍ശനില്ല. 90 മിനുട്ട് ഹൈലൈറ്റ്സ് മാത്രമായിരിക്കും ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്യുന്നത്. പരമ്പര സംപ്രേഷണം ചെയ്യുന്നതിനുള്ള അവകാശം വാങ്ങിയിട്ടുള്ള ടെന്‍ സ്പോര്‍ട്സുമായുള്ള ധാരണ അനുസരിച്ചാണിത്.
90 മിനുട്ട് ഹൈലൈറ്റ് മാത്രം സംപ്രേഷണം ചെയ്യാമെന്ന് പ്രസാര്‍ ഭാരതി ജനവരി 10 ചൊവ്വാഴ്ച സുപ്രിം കോടതിയെ അറിയിച്ചു. അതേ സമയം ഏകദിന മത്സരങ്ങളുടെ സംപ്രേഷണം സംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കും.
ദേശീയപ്രാധാന്യമുള്ള അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സ്വകാര്യ ചാനലുകള്‍ ദൂരദര്‍ശനുമായി പങ്കുവയ്ക്കണമെന്ന കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം സ്റേ ചെയ്യണമെന്ന ടെന്‍ സ്പോര്‍ട്സ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിനും പ്രസാര്‍ഭാരതിക്കും സുപ്രിം കോടതി നോട്ടീസ് അയച്ചു. ജനവരി 30ന് തുടര്‍വാദം കേള്‍ക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications