ദില്ലി: ഇന്ത്യ-വെസ്റ് ഇന്‍ഡീസ് പരമ്പരയിലെ ടെസ്റുകളും ഏകദിന മത്സരങ്ങളും തത്സമയ സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും ദൂരദര്‍ശനെ സുപ്രിം കോടതി വിലക്കി.
പരമ്പരയുടെ സംപ്രേഷണാവകാശം ടെന്‍ സ്പോര്‍ട്സിനാണ്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണത്തിന് അനുമതി അനുവദിച്ചു കിട്ടുന്നതിനായി പ്രസാര്‍ ഭാരതി നടപടികള്‍ സ്വീകരിക്കരുതെന്നും സുപ്രിം കോടതി ഉത്തരവിട്ടു.
അശോക് ഭെന്നിന്റെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
നേരത്തെ ഇന്ത്യ-പാകിസ്ഥാന്‍ പരമ്പരയുടെ തത്സമയ സംപ്രേഷണം ടെന്‍ സ്പോര്‍ട്സിനൊപ്പം ദൂരദര്‍ശനിലും തത്സമയ സംപ്രേഷണം ചെയ്തിരുന്നു.