ഫോര്‍ത്ത് അമ്പയര്‍ പരിപാടി പാടില്ലെന്ന് സുപ്രിം കോടതി
ദില്ലി: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം തടസം കൂടാതെ നല്‍കണമെന്നും ഉച്ചഭക്ഷണ ഇടവേളയില്‍ ഫോര്‍ത്ത് അമ്പയര്‍ എന്ന പരിപാടി സംപ്രേഷണം ചെയ്യരുതെന്നും ദൂരദര്‍ശനോട് സുപ്രിം കോടതി നിര്‍ദേശിച്ചു.
ടെന്‍ സ്പോര്‍ട്സ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രിം കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. കളിയുടെ സംപ്രേഷാണാവകാശം നേടിയിട്ടുള്ള ടെന്‍ സ്പോര്‍ട്സില്‍ നിന്നും സിഗ്നല്‍ സ്വീകരിച്ച് കളിയുടെ ആദ്യം തൊട്ട് അവസാനം വരെ തടസം കൂടാതെ ദൂരദര്‍ശന്‍ തത്സമയ സംപ്രേഷണം ചെയ്യണമെന്ന സുപ്രിം കോടതിയുടെ ഉത്തരവ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് ഹര്‍ജി നല്‍കിയത്.
ഉച്ചഭക്ഷണത്തിന്റെ ഇടവേളയിലാണ് ഫോര്‍ത്ത് അമ്പയര്‍ എന്ന പരിപാടി സംപ്രേഷണം ചെയ്യുന്നതെന്ന് ദൂരദര്‍ശനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ ജി.ഇ.വഹന്‍വതി വാദിച്ചെങ്കിലും തടസം കൂടാതെ സംപ്രേഷണം ചെയ്യുകയെന്നാല്‍ കളിയുടെ ആദ്യം മുതല്‍ അവസാനം വരെ എന്നാണ് അര്‍ത്ഥമെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications