ഗുഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ക്വാര്‍ട്ടര്‍ ലീഗില്‍ കര്‍ണാടകത്തെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തോല്പിച്ച് കേരളം സെമിയില്‍ കടന്നു.
മറ്റൊരു കളിയില്‍ തമിഴ്നാടിനെ ഒരു ഗോളിന് തോല്പിച്ച് ബി ഗ്രൂപ്പില്‍ നിന്ന് മഹാരാഷ്ട്രയും സെമിയില്‍ കടന്നു. ഗോള്‍ ശരാശരിയില്‍ മഹാരാഷ്ട്രയാണ് ഗ്രൂപ്പ് ജേതാക്കള്‍.
ഞായറാഴ്ച നടക്കുന്ന സെമിയിയില്‍ കേരളം എ ഗ്രൂപ്പ് ജേതാക്കളായ ബംഗാളിനെയും മഹാരാഷ്ട്ര പഞ്ചാബിനെയും നേരിടും.
ജോബിയും പ്രദീപും കേരളത്തിനായി ഗോള്‍ നേടിയപ്പോള്‍ സേവ്യര്‍ വിജയകുമാറാണ് തമിഴ്നാടിന്റെ ആശ്വാസഗോള്‍ നേടിയത്.