കൊച്ചി: സന്തോഷ് ട്രോഫിയിലെ നിലവിലുള്ള ചാമ്പ്യന്‍മാരായ കേരളത്തിന്റെ 22 അംഗ ടീമിനെ പ്രഖ്യാപിച്ചു. എം.പി.നെല്‍സണാണ് ക്യാപ്റ്റന്‍. അബ്ദുള്‍ ഹക്കിം വൈസ് ക്യാപ്റ്റന്‍.
ഐ.എം.വിജയനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏലൂര്‍ ഫാക്ട് ഗ്രൗണ്ടില്‍ നടന്ന അവസാനഘട്ട പരിശീലന ക്യാമ്പില്‍ 35 പേരാണുണ്ടായിരുന്നത്. ഇവരില്‍ നിന്നാണ് 22 പേരെ തിരഞ്ഞെടുത്തത്.
പോര്‍ട് ട്രസ്റിന്റെ ഗോളി ജിനീഷ്, എസ്ബിടിയുടെ മാര്‍ട്ടിന്‍ ജോണ്‍, വൈദ്യുതി ബോര്‍ഡിന്റെ അനില്‍കുമാര്‍, വീവ കേരളയുടെ ധനരാജന്‍ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.
ക്വാര്‍ട്ടറിലേക്ക് നേരിട്ട് പ്രവേശനം ലഭിച്ച നിലവിലെ ജേതാക്കളായ കേരളം ആദ്യമത്സരത്തില്‍ ക്ലസ്റര്‍ ഒന്നിലെ ഗ്രൂപ്പ് ജേതാക്കളുമായി ഏറ്റുമുട്ടും.