ഇന്ത്യയ്ക്ക് ജയിക്കാന്‍ 239 റണ്‍സ്
അഡിലെയ്‍ഡ് : ശ്രീലങ്കയ്ക്കെതിരെയുളള നിര്‍ണായക മത്സരം വിജയിക്കാന്‍ ഇന്ത്യയ്ക്ക് 239 റണ്‍സിന്റെ ലക്ഷ്യം.
വിക്കറ്റ് കീപ്പര്‍ കുമാര സംഗക്കാരയുടെ സെഞ്ച്വറിയുടെ മികവില്‍ ശ്രീലങ്ക ആറു വിക്കറ്റിന് 238 റണ്‍സ് നേടി. മൂന്നു റണ്ണൗട്ടുകള്‍ താളം തെറ്റിച്ചതോടെ മികച്ച സ്കോര്‍ എന്ന ലക്ഷ്യം ശ്രീലങ്കയ്ക്ക് അപ്രാപ്യമായി.
മൂന്നു പന്തുകള്‍ നേരിട്ട സ്റ്റാര്‍ ബാറ്റ്സ്മാന്‍ ജയസൂര്യ റണ്ണെടുക്കും മുമ്പെ റണ്ണൗട്ടായി. മികച്ച ഫോമില്‍ കളിക്കുകയായിരുന്ന കാപ്റ്റന്‍ മഹേല ജയവര്‍ദ്ധനെ (71), കപ്പുഗദേര (ഒന്ന്) എന്നിവരും റണ്ണൗട്ടായതോടെ വമ്പന്‍ സ്കോര്‍ നേടാന്‍ ശ്രീലങ്കയ്ക്കായില്ല.
155 പന്തുകളില്‍ 12 ബൗണ്ടറികളോടെ 128 റണ്‍സ് നേടിയ സംഗക്കാര പത്താന്റെ ബൗളിംഗില്‍ പ്രവീണ്‍ കുമാര്‍ കാച്ചെടുത്താണ് പുറത്തായത്.
ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഈ കളി ഒരുപോലെ നിര്‍ണായകമാണ്. ഇതില്‍ ജയിക്കുന്ന ടീമാണ് ഫൈനലില്‍ പ്രവേശിക്കുന്നത്.
സ്കോര്‍ കാര്‍ഡ്
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications