Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് ചാന്പ്യന് ഓസീസിന്റെ വെല്ലുവിളി

ദില്ലി: കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഡിസ്‌ക്കസ് ത്രോ ഇനത്തിലെ സ്വര്‍ണ മെഡല്‍ നേടിയ കൃഷ്ണ പൂനിയ്ക്ക് ആസ്‌ത്രേലിയന്‍ അത്‌ലറ്റിന്റെ വെല്ലുവിളി. ഗെയിംസില്‍ നിന്നും പിന്‍മാറിയ ഡാനി സാമുവലാണ് പൂനിയയെ നേരിട്ടുള്ള മത്സരത്തിന് ക്ഷണിച്ചിരിയ്ക്കുന്നത്. മത്സരത്തില്‍ തന്നെ തോല്‍പ്പിച്ചാല്‍ 20000 ഡോളറും സാമുവല്‍ വാഗ്ദാനം ചെയ്തിട്ടുണ്ട്.

ദില്ലിയിലെ മോശം ആരോഗ്യ-സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സാമുവേല്‍ അടക്കമുള്ള പല താരങ്ങളും ഗെയിംസില്‍ നിന്ന് പിന്‍മാറിയിരുന്നത്. എന്നാല്‍ മോശം ഫോമിലായതു കൊണ്ടാണ് സാമുവേല്‍ ഗെയിംസില്‍ നിന്നും പിന്‍മാറിയതെന്ന് പൂനിയ പറഞ്ഞിരുന്നു. ഇതാണ് ആസ്‌ത്രേലിയന്‍ അത്‌ലറ്റിനെ രോഷം കൊള്ളിച്ചത്.

സാമുവേലിന്റെ ഇന്ത്യന്‍ ചലഞ്ച് മാനേജര്‍ ഹെയ്ഡന്‍ നോള്‍സ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതൊരു ബോക്‌സിങ് മാച്ച് പോലെയായിരിക്കും. ഇന്ത്യന്‍ താരമാണ് ഇതിന് തുടക്കമിട്ടത്. ഞങ്ങള്‍ക്ക് വേണ്ടത് മികച്ച എതിരാളികളെയാണ്. നോള്‍സ് പറഞ്ഞു. ഒരു ഡിസ്‌ക്കസ് ത്രോ മത്സരത്തിന് 20000 ഡോളറെന്നത് ലോക റെക്കാര്‍ഡാണ്. ഏറ്റവും പ്രശസ്തമായ ഡയമണ്ട് ലീഗില്‍ പോലും 10000 ഡോളറാണ് സമ്മാനതുക. ഞങ്ങള്‍ ഇതിന് ഇരട്ടി തുകയാണ് പൂനിയയ്ക്ക് വാഗ്ദാനം ചെയ്യുന്നത്. നോള്‍സ് സിഡ്‌നി മോണിങ് ഹെറാള്‍ഡിനോട് പറഞ്ഞു.
പൂനിയയാണ് ഇത്തരമൊരു പോരിന് തുടക്കമിട്ടതെന്നും സാമുവേല്‍ ഇന്ത്യന്‍ അത്‌ലറ്റിനെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്തായാലും സാമുവേലിന്റെ വെല്ലുവിളി സ്വീകരിയ്ക്കാന്‍ പൂനിയ തയാറായെന്നാണ് റിപ്പോര്‍ട്ടുകള്‍. പൂനിയയുടെ ഭര്‍ത്താവും കോച്ചുമായ വീരേന്ദര്‍ പൂനിയ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. എന്നാല്‍ സാമുവേലിന്റെ വെല്ലുവിളി സംബന്ധിച്ച് തങ്ങള്‍ക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും വീരേന്ദര്‍ പറഞ്ഞു.

എന്തായാലും മത്സരത്തിന് വേണ്ടി ഇന്ത്യയിലേക്ക് പറക്കാന്‍ താത്പര്യമില്ലെന്ന് സാമുവേല്‍ വ്യക്തമാക്കിയിട്ടുണ്ട്. ആസ്‌ത്രേലിയയില്‍ വെച്ചു തന്നെ മത്സരം നടത്താമെന്നാണ് അവര്‍ അറിയിച്ചിരിയ്ക്കുന്നത്.

Story first published: Wednesday, December 7, 2011, 14:38 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+