കൊളംബോ: ശ്രീലങ്കയിലെ ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ നിന്നും ദക്ഷിണാഫ്രിക്ക പിന്മാറി. കൊളംബോയിലെ ബോംബ് സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
ദക്ഷിണാഫ്രിക്ക പിന്മാറിയ സാഹചര്യത്തില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ മൂന്നാ അഞ്ചോ മത്സരങ്ങള്‍ കളിച്ചേക്കും.
ത്രിരാഷ്ട്രകപ്പിലെ ആദ്യ രണ്ടു മത്സരങ്ങളും മഴ മൂലം ഉപേക്ഷിച്ചിരുന്നു. സുരക്ഷാഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ടൂര്‍ണമെന്റില്‍ നിന്നും പിന്‍മാറുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി നേരത്തെ ദക്ഷിണാഫ്രിക്ക സൂചിപ്പിച്ചിരുന്നു.