ഡര്‍ബന്‍: പോകുന്ന പോക്കില്‍ ബോളിവുഡ് സ്റ്റാര്‍ ഷാരൂഖിന്റെ നൈറ്റ് റൈഡേഴ്സ് ശില്പാഷെട്ടിയുടെ രാജസ്ഥാന്‍ റോയല്‍സിനെ കൂടെ കൂട്ടാന്‍ മറന്നില്ല. ഐപിഎല്‍ ആദ്യ സീസണിലെ ചാന്പ്യന്‍മാരായ രാജസ്ഥാനിന്റെ സെമിയിലേക്കുള്ള യാത്രയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് മുടക്കിയത്.
എതിരാളികളെ ശ്വാസം മുട്ടിച്ച ബൗളിങ്ങും കൃത്യതയുള്ള ഫീല്‍ഡിങ്ങും പൊരുതി മുന്നേറിയ ബാറ്റിങ് നിരയുമാണ് കൊല്‍ക്കത്തക്ക് തുടര്‍ച്ചയായ രണ്ടാം അട്ടിമറി ജയം നേടിക്കൊടുത്തത്.
ആറു വിക്കറ്റ് നഷ്ടത്തില്‍ 45 എന്ന നിലയില്‍ പരാജയം മണത്ത റൈഡേഴ്സിനെ 46 പന്തുകളില്‍ 48 റണ്‍സോടെ ചുമലിലേറ്റിയ ലക്ഷ്മി രത്തന്‍ ശുക്ലയാണ് മാന്‍ ഒഫ് ദ മാച്ച്. സ്കോര്‍. രാജസ്ഥാന്‍- 101/9, കോല്‍ക്കത്ത- 102/6.
ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത കൊല്‍ക്കത്ത ആഗ്രഹിച്ച പോലെയാണ് കാര്യങ്ങള്‍ മുന്നേറിയത്. ആദ്യ ഓവറുകളിലെ വെടിക്കെട്ടിന് ശേഷം രാജസ്ഥാന്റെ ബാറ്റ്സ്മാന്‍മാര്‍ ആരും ക്രീസില്‍ ഉറച്ചു നിന്ന് ബാറ്റ് ചെയ്യാന്‍ ശ്രമിച്ചില്ല. ചാള്‍സിനൊപ്പം (4 ഓവറില്‍ 15 റണ്‍സിന് 3 വിക്കറ്റ്) കൊല്‍ക്കത്തയുടെ മറ്റു ബൗളര്‍മാരും മികച്ച ഫോമിലേക്കുയര്‍ന്നപ്പോള്‍ രാജസ്ഥാന്‍ സ്കോര്‍ 20 ഓവറില്‍ 102 റണ്‍സിന് അവസാനിച്ചു.
ഇന്നിങ്സിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ നമാന്‍ ഓജ സ്വന്തം പേരില്‍ കുറിച്ച 22 റണ്‍സാണ് രാജസ്ഥാന്‍ ഇന്നിങ്സിലെ ഹൈസ്കോര്‍. 18 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷെയ്ന്‍ വോണാണ് സ്കോര്‍ നൂറു കടത്താന്‍ സഹായിച്ചത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്തയുടെ ഓപ്പണിങ് ബാറ്റിങ് നിരയെ അമിത് സിങ്ങിന്‍റെയും മുനാഫ് പട്ടേലിന്‍റെയും ബൗളിങ് തകര്‍ത്തു. ബ്രണ്ടന്‍ മക്കല്ലം, സൗരവ് ഗാംഗുലി, ബ്രാഡ് ഹോഡ്ജ്, ഡേവിഡ് ഹസി, യശ്പാല്‍ സിങ്, ഷൊയബ് ഷെയ്ഖ് എന്നിവര്‍ സ്കോര്‍ 45 ല്‍ നില്‍ക്കെ ഡഗ് ഔട്ടില്‍ മടങ്ങിയെത്തി. മുനാഫ് പട്ടേലും ജോണ്‍ ബോത്തയും രണ്ടു വിക്കറ്റ് വീതവും അമിത് സിങ് ഒരു വിക്കറ്റും വീഴ്ത്തി.
ഇതോടെ ജയ പ്രതീക്ഷകള്‍ രാജസ്ഥാന്‍ ക്യാന്പില്‍ മൊട്ടിട്ടെങ്കിലും പിന്നീടുള്ള ഓവറുകള്‍ നിരാശയാണ് ക്യാപ്റ്റന്‍ വോണിന് സമ്മാനിച്ചത്. ലക്ഷ്മി രത്തന്‍ ശുക്ലയും അജിത് അഗാര്‍ക്കറും നൈറ്റ് റൈഡേഴ്സിനെ കളിയിലേക്ക് തിരിച്ചു കൊണ്ടുവന്നു. അപരാജിതമായി ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 57 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. അജിത് അഗാര്‍ക്കര്‍ 17 പന്തുകളില്‍ 13 റണ്‍സ് നേടി