Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോയ്ക്ക് ലോകറെക്കോഡ്

ഡോര്‍ട്ട്മുണ്ട്: ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളുകളടിച്ച കളിക്കാരനെന്ന റെക്കോഡ് ഇനി റൊണാള്‍ഡോക്ക് മാത്രം സ്വന്തം. ഘാനയ്ക്കെതിരെ നടന്ന പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന്റെ അഞ്ചാം മിനുട്ടില്‍ നൃത്തച്ചുവടുകളുമായി ഗോളിയെ വെട്ടിച്ച് നേടിയ ഗോളിലൂടെ റൊണാള്‍ഡോ ഗെര്‍ഡ് മുള്ളറുടെ റെക്കോഡ് മറികടന്നു.

ഘാനയ്ക്കെതിരെ റൊണാള്‍ഡോ നേടിയത് ലോകകപ്പിലെ തന്റെ 15-ാമത്തെ ഗോളാണ്. ആസ്ത്രേല്യക്കെതിരെ നടന്ന ആദ്യറൗണ്ട് മത്സരത്തില്‍ രണ്ട് ഗോളുകള്‍ നേടി റൊണാള്‍ഡോ ഗെര്‍ഡ് മുള്ളറുടെ 14 ഗോളുകള്‍ക്കൊപ്പമെത്തിയിരുന്നു.

റെക്കോഡിനൊപ്പം റൊണാള്‍ഡോയുടെ ലോകകപ്പില്‍ ബ്രസീലിന്റെ തുടര്‍ച്ചയായ 11-ാമത്തെ വിജയത്തിലും പങ്കാളിയായി. ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് ഘാനയെ തകര്‍ത്ത് ബ്രസീല്‍ ക്വാര്‍ട്ടറിലേക്ക് കടന്നു. രണ്ടാം പകുതിയിലെ ഇഞ്ച്വറി ടൈമില്‍ അഡ്രിയാനോയും 84-ാം മിനുട്ടില്‍ സീ റോബര്‍ട്ടോയും മറ്റ് ബ്രസീലിയന്‍ ഗോളുകള്‍ നേടിയത്.

പൊരുതിക്കളിച്ചെങ്കിലും ഘാനയ്ക്ക് ബ്രസീലിനെ തളക്കാനായില്ല. പന്തടകത്തില്‍ മുന്നിട്ടു നിന്നത് ഘാനയാണെങ്കിലും പരിക്കുകളില്ലാതെ വിജയമുറപ്പിക്കുക എന്ന ഒരു ലക്ഷ്യം മാത്രമുണ്ടായിരുന്ന ബ്രസീല്‍ വിജയം തന്ത്രപരമായി സ്വന്തമാക്കുകയായിരുന്നു.

Story first published: Wednesday, December 7, 2011, 14:18 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+