ഡോര്‍ട്ട്മുണ്ട്: ആദ്യത്തെ രണ്ടു കളികളിലെയും ഫോമില്ലായ്മ അതിജീവിച്ച് ജപ്പാനെതിരെ ആഞ്ഞടിച്ച ബ്രസീലിന്റെ സ്ട്രൈക്കര്‍ ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയ താരമെന്ന ജര്‍മനിയുടെ ഗെര്‍ഡ് മുള്ളറുടെ റെക്കോഡിനൊപ്പമെത്തി.
ജപ്പാനെതിരെ രണ്ട് ഗോളുകള്‍ നേടിയ റൊണാള്‍ഡോയുടെ ലോകകപ്പിലെ സമ്പാദ്യം 14 ഗോളുകളായി. ഒരു ഗോള്‍ കൂടി നേടിയാല്‍ മുള്ളറുടെ റെക്കോഡ് മറികടന്ന് ലോകകപ്പിലെ എക്കാലത്തെയും മികച്ച ഗോളടി വീരനെന്ന പേര് റൊണാള്‍ഡോ സ്വന്തം പേരില്‍ കുറിച്ചിടും.
ജപ്പാനെതിരെ ആദ്യപകുതിയിലെ ഇഞ്ച്വറി ടൈമിലും 81-ാം മിനുട്ടിലുമാണ് റൊണാള്‍ഡോ ഗോളുകള്‍ നേടിയത്.
കഴിഞ്ഞ ലോകകപ്പില്‍ എട്ട് ഗോളുകള്‍ നേടിയ റൊണാള്‍ഡോയായിരുന്നു ടോപ് സ്കോറര്‍. ബ്രസീലിനു വേണ്ടി 102 കളികളില്‍ നിന്നും 66 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. പെലെ 114 മത്സരങ്ങളില്‍ നിന്നും 95 ഗോളുകള്‍ നേടിയിരുന്നു.