
പുതുവത്സരപ്പിറവിക്ക് തൊട്ടുമുമ്പ് കോപ്പകബാന ബീച്ചില്‍ നടന്ന ചടങ്ങില്‍ 15 ലക്ഷത്തോളം ജനങ്ങളെ സാക്ഷി നിര്‍ത്തിയാണ് ലോഗോ പുറത്തിറക്കല്‍ ചടങ്ങ് നടന്നത്.
കൈകളും കാലുകളും പരസ്പരം ബന്ധിച്ച് ഒരു വൃത്തത്തിനുള്ളില്‍ നൃത്തം ചെയ്യുന്ന മൂന്ന് മനുഷ്യരൂപങ്ങങ്ങളാണ് ലോഗോയിലുള്ളത്. ഇന്നിന്റെ പ്രചോദനവും ഭാവിയുടെ പൈതൃകവുമാണ് ലോഗോ പ്രതിനിധാനം ചെയ്യുന്നത്.
139 എന്‍ട്രികളില്‍ നിന്നും മത്സരത്തിലൂടെയാണ് പുതിയ ലോഗോ തിരഞ്ഞെടുത്തത്. അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് ജാക്വസ് റോഗും ചടങ്ങിനെത്തിയിരുന്നു.