Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റിക്കി പോണ്ടിങ് നായക പദവിയൊഴിഞ്ഞു

Ricky Ponting
മെല്‍ബണ്‍: ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ട് ലോകകപ്പ് ക്രിക്കറ്റില്‍ നിന്നും പുറത്തായതിന് പിന്നാലെ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് രാജിവെച്ചു. എന്നാല്‍ ഏകദിനത്തിലും ടെസ്റ്റിലും തുടര്‍ന്ന് കളിയ്ക്കുമെന്നും പോണ്ടിങ് വ്യക്തമാക്കി.

ചൊവ്വാഴ്ച എസ്‌സിജിയിലാണ് പോണ്ടിങ് രാജി തീരുമാനം പ്രഖ്യാപിച്ചത്. വൈസ് ക്യാപ്റ്റന്‍ പദവിയിലുള്ള മൈക്കല്‍ ക്ലാര്‍ക്ക് ക്യാപ്റ്റനായി ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയ്‌ക്കെതിരായ ക്വാര്‍ട്ടര്‍ മത്സരത്തിലെ തോല്‍വിയെ തുടര്‍ന്ന് പോണ്ടിങിനെതിരെ രാജ്യത്തിനകത്തും പുറത്തും വിമര്‍ശനം ഉയര്‍ന്നിരുന്നു. ലോകകപ്പില്‍ നിന്നും പുറത്തായ സാഹചര്യത്തിലാണ് രാജിയെന്നും തനിയ്ക്ക് മേല്‍ മറ്റൊരു സമ്മര്‍ദ്ദവും ഉണ്ടായില്ലെന്നും പോണ്ടിങ് വ്യക്തമാക്കി. ടെസ്റ്റ് ഏകദിന ടീമിന്റെ ക്യാപ്റ്റന്‍ പദവിയില്‍ നിന്നാണ് രാജിവെയ്ക്കുന്നത്. എന്നാല്‍ രണ്ട് ടീമുകളിലും തുടര്‍ന്നും കളിയ്ക്കും. ഓസീസ് ക്രിക്കറ്റിന് പുതിയ നായകനെ തേടേണ്ട സമയമായിരിക്കുന്നു. ശരിയായ സമയത്തു തന്നെയാണ് ഞാന്‍ രാജിവെയ്ക്കുന്നത്. പുതിയ ടീമിനെ വാര്‍ത്തെടുക്കാനുള്ള സമയവും സൗകര്യവും ക്യാപ്റ്റന് ലഭിയ്ക്കും. 2013-14ലെ ആഷസ്സും അടുത്ത ലോകകപ്പും നേടി ഓസീസ് ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷയെന്നും രാജി പ്രഖ്യാപിച്ചു കൊണ്ട് പോണ്ടിങ് പറഞ്ഞു.

ഏറ്റവും കൂടുതല്‍ ഏകദിനങ്ങളില്‍ ഓസീസിനെ വിജയത്തിലേക്കു നയിച്ച ക്യാപ്റ്റനാണു റിക്കി പോണ്ടിങ്. ആസ്‌ത്രേലിയ രണ്ടു ലോകകപ്പുകള്‍ തുടര്‍ച്ചയായി നേടിയതു പോണ്ടിങ്ങിന്റെ കീഴിലായിരുന്നു. സ്റ്റീവോയുടെ നേതൃത്വത്തിലുള്ള ടീം കപ്പ് നേടിയപ്പോഴും പോണ്ടിങ് ടീമിലുണ്ടായിരുന്നു. ടീമില്‍ കടിച്ചുതൂങ്ങി നില്‍ക്കാതെയുള്ള പോണ്ടിങിന്റെ രാജി അഭിനന്ദനം നേടുമെന്നാണ് കരുതപ്പെടുന്നത്.

ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായെങ്കിലും പോണ്ടിങ് സെഞ്ചുറി നേടിയിരുന്നു. നായകനായി കളിച്ച അവസാന മത്സരത്തില്‍ മുപ്പതാം ഏകദിന സെഞ്ചുറിയാണു പോണ്ടിങ് കുറിച്ചത്. ലോകകപ്പില്‍ പോണ്ടിങ്ങിന്റെ അഞ്ചാം സെഞ്ചുറിയാണ് ഇന്ത്യക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേടിയത്.

Story first published: Wednesday, December 7, 2011, 14:41 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+