ദില്ലി: കഴിഞ്ഞ രാത്രി കനത്ത മഴയെ തുടര്‍ന്ന് മൈതാനത്ത് ഈര്‍പ്പം തങ്ങിനില്‍ക്കുന്നതിനാല്‍ ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനം റിസര്‍വ് ദിനമായ തിങ്കളാഴ്ചത്തേക്കു മാറ്റി.
തീരുമാനിച്ച പ്രകാരം മൂന്ന് മണിക്ക് ഗ്രൗണ്ട് പരിശോധിക്കുന്നതിന് മുമ്പു തന്നെ കളി മാറ്റിവയ്ക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിച്ചു. രണ്ടോ മൂന്നോ മണിക്കൂര്‍ സൂര്യപ്രകാശം ലഭിച്ചാല്‍ മാത്രമേ ഗ്രൗണ്ടിലെ ഔട്ട്ഫീല്‍ഡ് വരണ്ടാവുകയുള്ളൂ.
മഴ മൂലം ഇന്ത്യ-ശ്രീലങ്ക ആദ്യഏകദിനം ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്ച നടക്കാനിരുന്ന ആദ്യ ഏകദിനം ശനിയാഴ്ചത്തേക്കു മാറ്റിയെങ്കിലും കളി നടത്താനായില്ല.