പെഷവാര്‍: മുബൈ ഓഫ് സ്ഫിന്നര്‍ രമേഷ് പോവാറിനെ ഇന്ത്യന്‍ ഏകദിന ടീമില്‍ പതിനാറാമനായി ഉള്‍പ്പെടുത്തി.
ഹര്‍ഭജന്‍സിംഗിന് വിരലിന് പരിക്കേറ്റതെ തുടര്‍ന്നാണ് രമേഷ് പോവാറിനെ പാകിസ്ഥാനിലേക്ക് അയക്കാന്‍ തീരുമാനിച്ചത്. ചൊവ്വാഴ്ച വൈകുന്നേരത്തോടെ രമേഷ് പോവാര്‍ ഇന്ത്യന്‍ ടീമിനൊപ്പം ചേരുമെന്ന് ടീം മാനേജര്‍ രാജ്സിംഗ് ദുംഗാര്‍പൂര്‍ അറിയിച്ചു.
2004ല്‍ പാകിസ്ഥാന്‍ സന്ദര്‍ശിച്ച ഇന്ത്യന്‍ ടീമില്‍ അംഗമായിട്ടുള്ള പോവാര്‍ രണ്ട് ഏകദിനങ്ങള്‍ കളിച്ചിട്ടുണ്ട്. ഹര്‍ഭജന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പോവാര്‍ അന്നും ടീമിലെത്തിയത്.
ശനിയാഴ്ച റാവല്‍പിണ്ടിയിലാണ് രണ്ടാമത്തെ ഏകദിനം നടക്കുന്നത്.