പഞ്ചാബ് മുംബൈയെ എറിഞ്ഞിട്ടു
ട്വന്റി ട്വന്റിയുടെ എല്ലാം ആവേശവും നിറഞ്ഞുനിന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സ് ഇലവന്‍ മുംബൈ ഇന്ത്യന്‍സിനെ മൂന്ന് റണ്‍സിന് പരാജയപ്പെടുത്തി. കിങ്സ് ഇലവന്‍ ഉയര്‍ത്തിയ 119 റണ്‍സ് എന്ന നിസാരമായ ലക്ഷ്യത്തെ പിന്തുടര്‍ന്ന മുംബൈയുടെ കൊടികെട്ടിയ ബാറ്റിങ് നിരയ്ക്ക് നേടാനായത് 116 റണ്‍സ് മാത്രം.
വിജയം കൈപ്പിടിയിലൊതുക്കാന്‍ അവസാന ഓവറില്‍ 12 റണ്‍സായിരുന്നു മുംബൈയ്ക്ക് വേണ്ടത്. അബ്ദുള്ള എറിഞ്ഞ അവസാന ഓവറിലെ നാലാം പന്തില്‍ ഡുമിനിയുടെ ഷോട്ട് ബൗണ്ടറി ലൈനില്‍ കൊഹ് ലി കൈയിലൊതുക്കും വരെ മുംബൈ വിജയം നേടുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്നു. 63 പന്തില്‍ 59 റണ്‍സ് നേടിയ ഡുമിനിയില്‍ തന്നെയായിരുന്നു മത്സരത്തിലുടനീളം മുംബൈയ്ക്കു പ്രതീക്ഷ.
ഇരു ടീമുകളും തികഞ്ഞ വിജയപ്രതീക്ഷയോടെയായിരുന്നു കളത്തിലിറങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ്‍ 44 പന്തില്‍ 45 റണ്‍സ് നേടിയ സംഗക്കാരയുടെ മികവില്‍ 20 ഓവറില്‍ എട്ടു വിക്കറ്റിന് 119 റണ്‍സ് നേടി. നാല് ഓവറില്‍ വെറും 12 റണ്‍സ് വഴങ്ങി 2 വിക്കറ്റ് നേടിയ മലിംഗയായിരുന്നു കിങ്സ് ഇലവനെ ചെറിയ സ്കോറില്‍ ഒതുക്കിയത്.
മറുപടി ബാറ്റിങ്ങിറങ്ങിയ മുംബൈയ്ക്കു കഴിഞ്ഞ മത്സരത്തില്‍ വെടിക്കെട്ട് ബാറ്റിങ് നടത്തിയ സച്ചിന്‍- ജയസൂര്യ സഖ്യത്തെ തുടക്കത്തില്‍ തന്നെ നഷ്ടമായി. പിന്നീട് ഡുമിനി മറ്റു ബാറ്റ്സ്മാന്‍മാരുമായി പൊരുതിയെങ്കിലും ഒരു നിര്‍ണായക കൂട്ടുകെട്ട് പടുത്തുയര്‍ത്തുന്നതില്‍ പരാജയപ്പെടുകയായിരുന്നു.
ഒടുവില്‍ 20 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 116 റണ്‍സ് നേടാനേ മുംബൈ ഇന്ത്യന്‍സിന് കഴിഞ്ഞുള്ളൂ. ഇര്‍ഫാന്‍ പത്താനും അബ്ദുള്ളയും രണ്ടു വിക്കറ്റ് വീതം നേടി. സംഗക്കാരയാണ് മാന്‍ ഒഫ് ദ മാച്ച്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications