പ്രവാചകന്‍ നീരാളി പോളിന് വധഭീഷണി

ലോകകപ്പില്‍ ജര്‍മ്മന്‍ ടീമിന്റെ ഇതുവരെയുള്ള വിജയപരാജയങ്ങള്‍ നൂറുശതമാനം കൃത്യമായി പ്രവചിച്ച പോളെന്ന നീരാളിയെ ഫുട്‌ബോള്‍ ഭ്രാന്തന്‍മാര്‍ നോട്ടമിട്ടു കഴിഞ്ഞു. പ്രീ ക്വാട്ടറില്‍ ജര്‍മ്മനി അര്‍ജന്റീനയെ പരാജയപ്പെടുത്തിയപ്പോള്‍ തന്നെ പോളിനെതിരെ പലരും വധഭീഷണി മുഴക്കിയിരുന്നു.
കഴിഞ്ഞ ദിവസം സ്‌പെയിനിന് മുന്നില്‍ ജര്‍മ്മനി പൊട്ടുമെന്ന പ്രവചനവും ശരിയായതോടെ ജര്‍മ്മന്‍സിന്റെ കണ്ണിലും നീരാളി വില്ലനായിരിക്കുകയാണ്. ട്വിറ്ററിലും ഫേസ്ബുക്കിലും വരെ പോളിനെ വധിയ്ക്കണമെന്ന സന്ദേശങ്ങളുടെ പ്രവാഹമാണ്. പോളിനെ അസഭ്യം പറഞ്ഞ് ദേഷ്യം തീര്‍ക്കുന്നവരും കുറവല്ല. കടലിലെ സ്രാവുകള്‍ക്ക് പോളിനെ എറിഞ്ഞു കൊടുക്കണമെന്നാണ് ചിലരുടെ ആവശ്യം.
ലൂസേഴ്‌സ് ഫൈനലിലെ ജര്‍മനിയുടെ വിധി കൂടി പ്രവചിയ്ക്കുകയെന്ന പണി കൂടി പോളിന് മുന്നിലുണ്ട്. ഭീഷണികള്‍ വരുന്ന സാഹചര്യത്തില്‍ അക്വേറിയം അധികൃതര്‍ ഇതിന് തയാറാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.
ബര്‍ലിനിലെ സീ ലൈഫ് അക്വേറിയം അധികൃതരാണ് പോളിന് വധഭീഷണിയുള്ള കാര്യം വെളിപ്പെടുത്തിയത്. എന്നാല്‍ പോളിനെ തൊടാന്‍ പോലും ആരെയും അനുവദിയ്ക്കില്ലെന്ന്് സൂപ്പര്‍താരത്തിന്റെ സൂക്ഷിപ്പുകാരനായ ഒലിവര്‍ വലന്‍സിയാക്ക് പറയുന്നു. പോളിനെ തിന്നാന്‍ കൊതിയ്ക്കുന്നവര്‍ ഏറെയാണ് എന്നാല്‍ അവരുടെ ആഗ്രഹമൊന്നും നടപ്പില്ല, അവന്‍ ഇവിടെ തന്നെയുണ്ടാകും. ഒലിവര്‍ വ്യക്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications