Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സഞ്ജയ് ദത്തിന് അധോലോക ബന്ധമുണ്ടെന്ന് നൂറാനി

Sanjay Dutt
മുംബൈ: ബോളിവുഡ് നടന്‍ സഞ്ജയ്ദത്തിന് അധോലോക ബന്ധമുണ്ടെന്നും ആ ബന്ധം ഉപയോഗിച്ച് തനിക്കെതിരെ വധഭീഷണിയുയര്‍ത്തിയിരുന്നുവെന്നും ചലച്ചിത്ര നിര്‍മാതാവ് ഷക്കീല്‍ നൂറാനി.

സഞ്ജയ് ദത്തിനുമേല്‍ സമ്മര്‍ദ്ദം ചെലുത്താന്‍ നൂറാനി അധോലോകത്തിന്റെ സഹായം തേടിയെന്ന ദത്തിന്റെ അഭിഭാഷകന്‍ റിസ്‌വാന്‍ മര്‍ച്ചന്റിന്റെ ആരോപണത്തിനുള്ള മരുപടിയായാണ് നൂറാനിയുടെ ഈ വെളിപ്പെടുത്തല്‍.

സഞ്ജയ് ദത്തിന് അധോലോകനായകന്‍മാരുമായി അടുത്ത ബന്ധമുണ്ട്. ദക്ഷിണാഫ്രിക്കയിലുള്ള അധോലോകരാജാക്കന്മാരെ സന്ദര്‍ശിക്കാന്‍ സഞ്ജയ് വിദേശയാത്രകള്‍ നടത്താറുണ്ടെന്നും നൂറാനി ആരോപിച്ചു. 2005ലാണ് തനിയ്‌ക്കെതിരെ വധഭീഷണി ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

ജാന്‍ കി ബാസ്‌സി എന്ന ചിത്രത്തില്‍ അഭിനയിക്കുന്നതുമായി ബന്ധപ്പെട്ട് സഞ്ജയ് തന്റെ പക്കല്‍ നിന്നും 2.03 കോടി രൂപ കൈപറ്റിയെന്നും എന്നാല്‍ സഞ്ജയ് ചിത്രം ഇടയ്ക്ക് വച്ച് ഉപേക്ഷിച്ചുവെന്നും നൂറാനി നേരത്തേ ആരോപിച്ചിരുന്നു.

ഇതുമായി ബന്ധപ്പെട്ട് നൂറാനി നല്‍കിയ നഷ്ടപരിഹാരകേസിലെ വിധിയുടെ അടിസ്ഥാനത്തില്‍ സഞ്ജയ് ദത്തിന്റെ ചലി സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ കഴിഞ്ഞ ദിവസം ബോംബെ ഹൈക്കോടതി വിധി കല്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുപക്ഷവും രംഗത്തെത്തിയത്.

Story first published: Wednesday, December 7, 2011, 14:39 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+