Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഇന്ത്യന്‍ ടീമിന്റെ സാധ്യതാപട്ടിക പ്രഖ്യാപിച്ചു

ബാംഗ്ലൂര്‍: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള ഇന്ത്യന്‍ ടീമിന്റെ സാധ്യതാപട്ടിക പ്രഖ്യാപിച്ചു. 37 കളിക്കാരുടെ പേരുകളുള്ള പട്ടികയില്‍ കേരളത്തിന്റെ ഫാസ്റ് ബൗളര്‍ എസ്. ശ്രീശാന്ത് സ്ഥാനം പിടിച്ചിട്ടുണ്ട്.

പരിക്ക് മൂലം വിശ്രമിക്കുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സൗരവ് ഗാംഗുലി, വീരേന്ദര്‍ സെവാഗ്, രാഹുല്‍ ദ്രാവിഡ്, മുഹമ്മദ് കെയ്ഫ്, യുവരാജ്സിംഗ്, വി. വി. എസ്. ലക്ഷ്മണ്‍, ദിനേശ് മോംഗിയ, ഗൗതം ഗംഭീര്‍, സുരേഷ് റാണ, വേണുഗോപാല്‍ റാവു, നീരജ് പട്ടേല്‍, ദീരാജ് ജാദവ്, എം. എസ്. ധോണി, ദിനേഷ് കാര്‍ത്തിക്, പാര്‍ഥിപ് പട്ടേല്‍, അനില്‍ കുംബ്ലെ, ഹര്‍ഭജന്‍സിംഗ്, മുരളി കാര്‍ത്തിക്, എസ്. ശ്രീറാം, ഹേമംഗ് ബദാനി, സഹീര്‍ ഖാന്‍, എല്‍. ബാലാജി, ഇര്‍ഫാന്‍ പത്താന്‍, ആശിഷ് നെഹ്റ അജിത് അഗാര്‍കര്‍, ഗഗന്‍ദീപ്സിംഗ്, എസ്. എസ്. പോള്‍, രണദിപ് ബോസ്, ഹര്‍വിന്ദര്‍സിംഗ്, അമിത് ഭണ്ഡാരി, സിദ്ധാര്‍ഥ ത്രിവേദി, ശ്രീശാന്ത്, ജോഗിന്ദര്‍ ശര്‍മ, മുനഫ് പട്ടേല്‍, ജെ. പി. യാദവ്, ജെസ്രാജ് എന്നിവരാണ് പട്ടികയിലുള്ളത്.

സാധ്യതാലിസ്റില്‍ ഇടംപിടിച്ച കളിക്കാര്‍ക്കായി മൂന്ന് പരിശീലന ക്യാമ്പുകള്‍ നടത്തും. പട്ടികയിലുള്ള ഫാസ്റ് ബൗളര്‍മാര്‍ക്കായുള്ള പരിശീലന ക്യാമ്പ് ജൂണ്‍ 27 മുതല്‍ ജൂലൈ നാല് വരെ നടക്കും. പട്ടികയിലുള്ള എല്ലാ കളിക്കാര്‍ക്കുമായുള്ള ക്യാമ്പ് ജൂലൈ അഞ്ചിന് ആരംഭിക്കും. ജൂലൈ 12 വരെയാണ് ക്യാമ്പ്. മൂന്നാമത്തെ ക്യാമ്പ് ജൂലൈ 13 മുതല്‍ 22 വരെ നടക്കും. കൗണ്ടി ക്രിക്കറ്റില്‍ കളിക്കുന്നവരെ ആദ്യത്തെ ക്യാമ്പില്‍ പങ്കെടുക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അന്തിമടീമിനെ ജൂലൈ 18ന് പ്രഖ്യാപിക്കും. ജൂലൈ 24ന് ടീം ശ്രീലങ്കയിലേക്ക് തിരിക്കും. ശ്രീലങ്കയും വെസ്റ് ഇന്‍ഡീസുമാണ് ത്രിരാഷ്ട്ര ക്രിക്കറ്റ് ടൂര്‍ണമെന്റിലെ മറ്റ് ടീമുകള്‍.

Story first published: Wednesday, December 7, 2011, 14:22 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+