Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഏഷ്യാഡ് ഓട്ടത്തില്‍ മലയാളിയ്ക്ക് സ്വര്‍ണം

Preeja Sreedharan
ഗ്വാങ്ഷു: ഏഷ്യന്‍ ഗെയിംസില്‍ മലയാളി സ്വര്‍ണം നേടി. പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ പ്രീജ ശ്രീധരമാണ് സ്വര്‍ണം നേടി ഇന്ത്യയുടേയും കേരളത്തിന്റെയും ഖ്യാതി ഉയര്‍ത്തിയത്. 31:50:47 മിനിറ്റുകൊണ്ടാണ് പ്രീജ 10000 മീറ്റര്‍ ഓടി എത്തിയത്.

ഇതേ ഇനത്തില്‍ തന്നെ ഇന്ത്യ വെള്ളിയും നേടി. കവിത റാവത്താണ് (സമയം 31:50:28) വെള്ളി നേടിയത്. അങ്ങനെ ഒരേ ഇനത്തിലെ സ്വര്‍ണവും വെള്ളിയും ഇന്ത്യയ്ക്ക്. വിജയത്തിന്റെ രണ്ട് പോസ്റ്റുകളില്‍ ഇന്ത്യന്‍ ദേശീയ പതാക. രണ്ട് തവണ ഇന്ത്യയുടെ ദേശീയ ഗാനം. ഇത് ഇന്ത്യന്‍ കായിക പ്രേമികള്‍ക്ക് കുളിരണിയുന്ന നിമിഷം.

ഇടുക്കി രാജാക്കാട്ടുകാരി പ്രീജ ശ്രീധരന്‍ അങ്ങനെ ചരിത്രം കുറിച്ചു. കോമണ്‍വെല്‍ത്ത് ഗേംസില്‍ പ്രീജയ്ക്ക് വേണ്ട മികവ് കാട്ടാനായില്ല. അതില്‍ വിഷമിച്ചിരുന്ന പ്രീജയ്ക്ക് ഇനി സന്തോഷിയ്ക്കാനെന്ത് വേണം. പ്രീജ സ്വര്‍ണം നേടുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. തുടക്കം മുതലേ ഒരേ വേഗത നിലനിറുത്തിയതാണ് പ്രീജയ്ക്ക് വിജയത്തന് തുണയായത്. തുടക്കത്തില്‍ കുതിച്ച ജപ്പാന്‍ താരം പിന്നീട് പിന്നിലായി. പ്രീജയുടെ കരിയറിലെ ഏറ്റവും മികച്ച പ്രകടനമാണിത്. കോമണ്‍‌വെല്‍ത്ത് ഗെയിംസില്‍ പ്രീജ ഏഴാം സ്ഥാനത്തായിരുന്നു. കോമണ്‍വെല്‍ത്ത് ഗേംസില്‍ കവിതയ്ക്ക് ഇതേ ഇനത്തില്‍ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

ഷൂട്ടിംഗില്‍ ഇന്ത്യ മൂന്നാം സ്വര്‍ണം നേടിയിരുന്നു. പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പില്‍ രൊഞ്ജന്‍ സോധിയാണ് ഇന്ത്യയുടെ ഷൂട്ടിംഗ് സ്വര്‍ണം നേടിയത്. 186 പോയിന്റോടെയാണ് സോധി സ്വര്‍ണം സ്വന്തമാക്കിയത്.

Story first published: Tuesday, May 15, 2012, 13:12 [IST]
Other articles published on May 15, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+