സംപ്രേഷണത്തര്‍ക്കം: പ്രസാര്‍ ഭാരതി വീണ്ടും കോടതിയില്‍
ക്രിക്കറ്റ്: ഇന്ത്യാ-വെസ്റ് ഇന്റീസ് ഏകദിന മത്സരങ്ങള്‍ ഏഴ് മിനിറ്റ് വൈകി ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്യാമെന്ന ദില്ലി ഹൈക്കോടതി സിംഗിള്‍ ബഞ്ച് വിധിയ്ക്കെതിരെ പ്രസാര്‍ഭാരതി വീണ്ടും കോടതിയെ സമീപിച്ചു.
മത്സരത്തിന്റെ തല്‍സമയ സംപ്രേഷണം നടത്താന്‍ ദൂരദര്‍ശന് അനുവാദം നല്‍കണമെന്നാവശ്യപ്പെട്ട് പ്രസാര്‍ഭാരതി കൗണ്‍സല്‍ വിജയ് ഹന്‍സാരിയയാണ് വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്.
ചീഫ് ജസ്റിസ് എം.കെ ശര്‍മയും. ജസ്റിസ് സഞ്ജീവ് ശര്‍മയും അടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന് മുമ്പാകെയാണ് പുതിയ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഈ പ്രശ്നത്തില്‍ ഉടന്‍തന്നെ ഉത്തരവ് പുറപ്പെടുവിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഹര്‍ജി നാളെ പരിഗണിയ്ക്കാമെന്നാണ് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്.
ക്രിക്കറ്റ് മത്സരം ഏഴുമിനിറ്റ് വൈകി ദൂരദര്‍ശന് സംപ്രേഷണം ചെയ്യാമെന്ന വിധി ഹൈക്കോടതി ചൊവ്വാഴ്ചയാണ് പുറപ്പെടുവിച്ചത്. സംപ്രേഷണാവകാശം നേടിയ നിംബസ് ടെലിവിഷനും ദൂരദര്‍ശനും സമര്‍പ്പിച്ച ഹര്‍ജികളിലായിരുന്നു ഈ വിധി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications