ഡ്രസ്സിങ് റൂമിലെ എല്‍സിഡി ടിവി പോണ്ടിങ് തകര്‍ത്തുവെന്ന കാര്യം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് അധികൃതരാണ് പുറത്തുവിട്ടിരിയ്ക്കുന്നത്. സിംബാവയ്ക്കെതിരെയുള്ള മത്സരത്തില്‍ 28 റണ്‍സെടുത്ത് നില്‍ക്കവെയാണ് പോണ്ടിങ് റണ്ണൗട്ടായത്. സിംബാവെ താരം എംപോഫുവിന്റെ നേരിട്ടുള്ള ഏറിലാണ് പോണ്ടിങ് പുറത്തായത്.
പോണ്ടിങിന്റെ അതിക്രമം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന് (ജിസിഎ) ഭാരവാഹികള്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് അധികൃതരെ അറിയിച്ചിട്ടുണ്ട്. അതേ സമയം ഓസീസ് ടീം മാനേജര്‍ ലാച്ചി പാറ്റേഴ്സണ്‍ സംഭവത്തെക്കുറിച്ച് അറിയില്ലെന്നാണ് പ്രതികരിച്ചത്. സംഭവത്തില്‍ എന്ത് മേല്‍നടപടികള്‍ വേണമെന്ന കാര്യം ജിസിഎ ഭാരവാഹികള്‍ ചൊവ്വാഴ്ച യോഗം ചേര്‍ന്ന് തീരുമാനിയ്ക്കും.