Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കലി തീര്‍ത്തത് ടിവിയോട്; പോണ്ടിങ് മാപ്പു പറഞ്ഞു

Ponting apologises for smashed TV
അഹമ്മദാബാദ് : സിംബാവെയ്‌ക്കെതിരായ മത്സരത്തില്‍ റണ്‍ ഔട്ടായതിന്റെ അരിശത്തില്‍ ഡ്രസ്സിങ് റൂമിലെ ടിവി തകര്‍ത്തതില്‍ ആസ്‌ത്രേലിയന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് മാപ്പു പറഞ്ഞു.

റണ്ണൗട്ടായി മടങ്ങിയെത്തിയ പോണ്ടിംഗ് ഡ്രസ്സിംഗ് റൂമിലെത്തിയപ്പോള്‍ അവിടുത്തെ എല്‍.സി.ഡി ടെലിവിഷനില്‍ റണ്ണൌട്ടിന്റെ ദൃശ്യങ്ങളാണ് കാണിച്ചുകൊണ്ടിരുന്നത്. ദേഷ്യം വന്ന ക്യാപ്ടന്‍ പോയ പോക്കില്‍ ബാറ്റ് ടിവിക്ക് നേരേ വലിച്ചെറിഞ്ഞുവെന്നായിരുന്നു ആരോപണം. സംഭവമറിഞ്ഞ ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ ഇക്കാര്യം നേരേ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിനെ അറിയിച്ചു. തുടര്‍ന്നാണ് പോണ്ടിംഗ് ഖേദം പ്രകടിപ്പിച്ചത്.

എന്നാല്‍, പോണ്ടിങ് ടിവി അടിച്ചുതകര്‍ത്തുവെന്ന് പറയുന്നത് ശരിയല്ലെന്ന് ഓസീസ് ടീമധികൃതര്‍ പിന്നീട് വിശദീകരിച്ചു. സ്‌ക്രീനിന്റെ ചെറിയൊരുഭാഗം അടര്‍ന്നുപോയതേ ഉള്ളൂ. മേശപ്പുറത്തുനിന്ന് ടി.വി.താഴെവീണതുപോലുമില്ലെന്ന് അവര്‍ പറയുന്നു.

പോണ്ടിങ് തന്റെ അബ്‌ഡൊമെന്‍ പാഡ് നിലത്തെറിയുകയും അത് കുത്തിയുയര്‍ന്നുവന്ന് ടി.വി.യില്‍ കൊള്ളുകയാണ് ഉണ്ടായതെന്നും ടീം വക്താവ് ലാഷി പാറ്റേഴ്‌സണ്‍ വിശദീകരിച്ചു. സംഭവത്തില്‍ പോണ്ടിങ് ക്ഷമാപണം നടത്തിയതായും സ്‌ക്രീന്‍ മാറ്റിവെക്കാന്‍ നിര്‍ദേശിച്ചതായും അവര്‍ അറിയിച്ചു.

എന്നാല്‍ റിക്കിയുടെ ക്ഷിപ്രകോപത്തെക്കുറിച്ച് മുന്‍ താരങ്ങള്‍ ആക്ഷേപമുയര്‍ത്തിക്കഴിഞ്ഞു.പോണ്ടിംഗിന് പിഴശിക്ഷ ലഭിക്കാനിടയുണ്ടെന്നും സൂചനകളുണ്ട്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+