ബ്രിസ്ബന്‍: ആസ്ത്രേല്യന്‍ ക്യാപ്റ്റന്‍ ടെസ്റ് ക്രിക്കറ്റില്‍ ഇപ്പോള്‍ കളിക്കുന്നവരില്‍ ഏറ്റവും മികച്ച ശരാശരിയുള്ള താരമായി. ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ദ്രാവിഡിനെ മറികടന്നാണ് ഇപ്പോള്‍ ടെസ്റ് കളിക്കുന്നവരില്‍ 4000 റണ്‍സ് എടുത്തവരില്‍ പോണ്ടിംഗ് ശരാശരിയില്‍ മുന്നിലെത്തിയത്.
59.13 ആണ് പോണ്ടിംഗിന്റെ ശരാശരി. ദ്രാവിഡിന്റെ ശരാശരി 58.75 ആണ്. ലോകക്രിക്കറ്റില്‍ ശരാശരിയില്‍ പോണ്ടിംഗ് മൂന്നാം സ്ഥാനത്താണ്.
ഡോണ്‍ ബ്രാഡ്മാനാണ് ശരാശരിയില്‍ ഇന്നും ഒന്നാമന്‍- 99.94. ഇംഗ്ലണ്ടിന്റെ ഹെര്‍ബെര്‍ട് സ്കട്ക്ലിഫ് 60.73 ശരാശരിയുമായി രണ്ടാമനാണ്.
106 ടെസ്റുകളില്‍ നിന്നാണ് പോണ്ടിംഗ് ഈ നേട്ടം കൈവരിച്ചത്. ദ്രാവിഡ് 104 ടെസ്റുകള്‍ കളിച്ചിട്ടുണ്ട്.
ഇപ്പോള്‍ കളിക്കുന്നവരില്‍ ശരാശരിയില്‍ മൂന്നാമന്‍ ദക്ഷിണാഫ്രിക്കയുടെ ജാക്വസ് കാലിസാണ്- 57.78.