Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കോമണ്‍വെല്‍ത്ത് ഗെയിംസിനിടെയുള്ള അനാശാസ്യം തടയും

Commonwealth Games logo
ദില്ലി: ഇന്ത്യ ആതിഥേയത്വം വഹിയ്ക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കാലയളവില്‍ ദില്ലിയില്‍ വേശ്യാവൃത്തിയും അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പെണ്‍കുട്ടികളെ എത്തിയ്ക്കുന്നതും തടയാന്‍ അധികൃതര്‍ ഒരുങ്ങുന്നു.

ഗെയിംസ് ദിനങ്ങളില്‍ വിനോദസഞ്ചാരികളെന്ന പേരില്‍ വിദേശ രാജ്യങ്ങളില്‍നിന്നും ലൈംഗികത്തൊഴിലാളികള്‍ എത്താനും വിവിധ സംസ്ഥാനങ്ങളില്‍നിന്നു വേശ്യാവൃത്തിക്കായി പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുവരാനുമുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് പൊലീസും സര്‍ക്കാരിതര സംഘടനകളും നടപടികള്‍ ആരംഭിച്ചിരിയ്ക്കുന്നത്.

വിനോദസഞ്ചാരികളെന്ന വ്യാജേന ഉക്രെയിന്‍, ജോര്‍ജിയ, കസാക്കിസ്താന്‍, ഉസ്‌ബെക്കിസ്താന്‍, ചെച്‌നിയ, കിര്‍ഗിസ്താന്‍, അസര്‍ബെയ്ജാന്‍ തുടങ്ങിയ രാജ്യങ്ങളില്‍നിന്നു ലൈംഗികത്തൊഴിലാളികള്‍ എത്താനിടയുണ്ടെന്ന് ഹോട്ടല്‍, ട്രാവല്‍ ഏജന്‍സി ഉടമകളുടെ സംയുക്ത സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ടൂര്‍ ഓപ്പറേറ്റേഴ്‌സ് (ഐഎടിഒ) കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് മുന്നറിയിപ്പ് നല്‍കുന്നു.

ഇവരെ തടയുന്ന കാര്യത്തില്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ നിസ്സഹായരായ നിലയ്ക്ക് കേന്ദ്രത്തിന്റെ നിരീക്ഷണം ആവശ്യമാണെന്നാണ് ഇവര്‍ പറയുന്നത്.

ഒക്‌ടോബര്‍ മൂന്നു മുതല്‍ 14 വരെ ദില്ലിയില്‍ നടക്കുന്ന ഗെയിംസ് ലൈംഗികത്തൊഴിലാളികള്‍ക്ക് കൊയ്ത്തുകാലമായിരിക്കുമെന്ന് വിവിധ സംഘടനകള്‍ നേരത്തെ തന്നെ മുന്നറിയിപ്പു നല്‍കിയിരുന്നു.

Story first published: Wednesday, December 7, 2011, 14:32 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+