
നാദാപുരം തൂണേരിയില്‍ പുലര്‍ച്ചെ നാലോടെ ലോക്കല്‍കമ്മറ്റി ഓഫീസിന് നേര്‍ക്കുണ്ടായ ബോംബാക്രമണത്തില്‍ ഓഫീസിന്റെ ചുവരുകള്‍ ഭാഗികമായി തകര്‍ന്നു. സംഘര്‍ഷമൊഴിവാക്കാന്‍ പൊലീസ് സംഭവസ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
തൃക്കരിപ്പൂര്‍ എളമ്പറ്റയില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസും ആക്രമിക്കപ്പെട്ടു. സിപിഎം നിയന്ത്രണത്തിലുള്ള നവോദയ വായനശാല തീവച്ചു നശിപ്പിച്ചു. പ്രതിഷേധസൂചകമായി തൃക്കരിപ്പൂര്‍ പഞ്ചായത്തില്‍ സിപിഎം ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ്.