കളിക്കാരിലെ കോഴക്കാരുടെ ചരിത്രത്തിലേക്ക്
മുംബൈ: ഫാസ്റ്റ് ബൗളര്‍ എസ് ശ്രീശാന്തടക്കം മൂന്ന് കളിക്കാരെ ഒത്തുകളിക്ക് പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ ക്രിക്കറ്റ് കളിപ്രേമികളുടെ മനസ്സിലേക്ക് ഓടിയെത്തിയ മറ്റ് ചില മുഖങ്ങളുണ്ട്. കോഴ വാങ്ങി രാജ്യത്തെയും ടീമിനെയും ഒറ്റുകൊടുത്ത ചിലരെ. മറ്റുപല കുറ്റകൃത്യങ്ങളുമെന്ന പോലെ പാകിസ്ഥാന്‍ തന്നെയാണ് കോഴക്കാരുടെയും ഇഷ്ടകേന്ദ്രം.
ദക്ഷിണാഫ്രിക്കയും ഓസ്‌ട്രേലിയയും ഇന്ത്യയും തങ്ങളുടെ കളിക്കാര്‍ കോഴ വിവാദത്തില്‍ പെട്ടുനില്‍ക്കുന്നത് കണ്ടിട്ടുള്ള രാജ്യങ്ങളാണ്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ക്യാപ്റ്റന്‍ ഹാന്‍സി ക്രോണ്യേ കരിയറില്‍ കത്തിനില്‍ക്കുന്ന സമയത്താണ് കോഴ വിവാദത്തില്‍പ്പെട്ട് ടീമില്‍ നിന്നും പിന്നീട ഒരു വിമാനാപകടത്തില്‍ ലോകത്ത് നിന്ന് തന്നെയും ഇല്ലാതായത്.
കളിക്കാരിലെ കോഴക്കാരുടെ ചരിത്രത്തിലേക്ക് നോക്കൂ. പ്രിയപ്പെട്ട പല വിഗ്രഹങ്ങളും വീണുടയുന്നത് കാണാം.

സുനില്‍ ഗാവസ്‌കര്‍
ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് ഗാവസ്‌കര്‍. ശരിക്കും ഒരു ക്രിക്കറ്റ് വിഗ്രഹം. എന്നാല്‍ ഗാവസ്‌കറിന്റെ പല ഒച്ചിഴയല്‍ ഇന്നിംഗ്‌സുകളും കോഴയുമായി ബന്ധപ്പെട്ടതാണെന്ന് ആരോപണമുണ്ട്. മുന്‍ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് നവാസ് ഈ ആരോപണം പരസ്യമായി ഉന്നയിച്ചതാണ്. അച്ഛനാണത്രെ സുനിലിന് വേണ്ടി കോഴക്കാരുമായി ബന്ധപ്പെട്ടിരുന്നത്.

മുഹമ്മദ് അസഹറുദ്ദീന്‍
ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ അസ്ഹറുദ്ദീന് ആജീവനാന്ത വിലക്കാണ് കോഴക്കെണി വഴി കിട്ടിയത്. 2000ത്തില്‍ തെളിഞ്ഞ കോഴവിവാദം ഇന്ത്യന്‍ ക്രിക്കറ്റിനെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു.

അജയ് ജഡേജ
കാണികളുടെ പ്രിയതാരമായിരുന്നു ഗ്ലാമറിന്റെ മറുവാക്കായ ജഡ്ഡു എന്ന അജയ് ജഡേജ. എന്നാല്‍ കോഴക്കറയില്‍ എല്ലാ ഗ്ലാമറും ഒലിച്ചുപോയ ജഡേജയ്ക്ക് കിട്ടിയത് 5 വര്‍ഷത്തെ വിലക്കാണ്.

സലിം മാലിക്ക്
പാകിസ്ഥാ്‌ന്റെ മുന്‍ നായകനായ സലിം മാലിക്കാണ് കോഴ വിവാദത്തില്‍ വിലക്ക് കിട്ടിയ ആദ്യത്തെ അന്താരാഷ്ട്ര ക്രിക്കറ്റര്‍

ഹാന്‍സി ക്രോണ്യ
ദക്ഷിണാഫ്രിക്കയുടെ വിജയങ്ങളുടെ കു്ന്തമുനയായിരുന്നു ഹാന്‍സി ക്രോണ്യേ എന്ന ക്യാപ്റ്റന്‍. എന്നാല്‍ കരിയറിന്റെ സുവര്‍ണയുഗത്തില്‍ ഉണ്ടായ കോഴവിവാദം ക്രോണ്യേയുടെ കരിയറിനും തിരശ്ശീലയിട്ടു.

ഹെര്‍ഷല്‍ ഗിബ്‌സ്
കോഴക്കേസില്‍ പെട്ടെങ്കിലും മാപ്പ് പറഞ്ഞ് ഗിബ്‌സ് തടിയൂരുകയായിരുന്നു. ആറുമാസത്തെ വിലക്കാണ് ഗിബ്‌സിന് കിട്ടിയത്.

മാര്‍ക്ക് വോ
ഇന്ത്യന്‍ പര്യടനത്തിലാണ് മാര്‍്ക്ക് വോ വാതുവെപ്പ് സംഘവുമായി ബന്ധപ്പെടുന്നത്. എന്നാല്‍ താക്കീത് നല്‍കി ക്രിക്കറ്റ് ഓസ്‌ട്രേലിയ കേസ് ഒതുക്കി.

ആദം ഗില്‍ക്രിസ്റ്റ്
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സാമാനായ ആദം ഗില്‍ക്രിസ്റ്റും കോഴസംഘവുമായി ബന്ധപ്പെട്ടതായി ആരോപണം ഉയര്‍ന്നെങ്കിലും താക്കീത് നല്‍കി ഗില്ലിയെയും ഓസ്‌ട്രേലിയ ടീമില്‍ തുടരാന്‍ അനുവദിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications