മൊഹാലി: കളി തുടരുന്നതിന് കനത്ത മഴ തടസമായതു മൂലം ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള രണ്ടാം ടെസ്റിന്റെ രണ്ടാം ദിവസത്തെ കളി ഉപേക്ഷിച്ചു.
15 മിനുട്ട് വൈകി കളി തുടങ്ങിയ രണ്ടാം ദിവസം 15 ഓവര്‍ മാത്രമാണ് ബൗള്‍ ചെയ്യാനായത്. ഒരു മണിക്കൂര്‍ കളിച്ചതിനു ശേഷം വെളിച്ചക്കുറവ് മൂലം കളിനിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. കനത്ത മഴ പെയ്തതോടെ കളി പുനരാംരഭിക്കുക അസാധ്യമായി.
നേരത്തെ കോളിഗ്വുഡിനെ പുറത്താക്കി ടെസ്റ് ക്രിക്കറ്റിലെ 458-ാമത്തെ വിക്കറ്റ് നേടിയ അനില്‍ കുംബ്ലെക്ക് 500 വിക്കറ്റ് നേട്ടം എന്ന ലക്ഷ്യത്തിലെത്താനും മഴ തടസമായി.