Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെല്‍പ്‌സിന്‌ ഏഴാം സ്വര്‍ണം

Michael Phelps reacts to the results being posted on his victory in the 100-meter butterfly Saturday in Beijing, giving him a record-tying seven gold medals.ബെയ്‌ജിങ്‌: അമേരിക്കയുടെ സ്വര്‍ണമത്സ്യം മൈക്കല്‍ ഫെല്‍പ്‌സ്‌ ബെയ്‌ജിങ്‌ ഒളിമ്പിക്‌സിലെ നിധി വേട്ട തുടരുന്നു.

ശനിയാഴ്‌ച 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ വിഭാഗത്തിലും സ്വര്‍ണം കരസ്ഥമാക്കിയതോടെ ബെയ്‌ജിങില്‍ ഫെല്‍പ്‌സിന്റെ സമ്പാദ്യം എഴ്‌ ആയി ഉയര്‍ന്നു.

ഒരു ഒളിമ്പിക്‌സില്‍ ഏഴ്‌ സ്വര്‍ണം നേടിയ മാര്‍ക്ക്‌ സ്‌പിറ്റ്‌സിന്റെ റെക്കൊര്‍ഡിനൊപ്പവും ഫെല്‍പ്‌സ്‌ എത്തിക്കഴിഞ്ഞു. 50.58 സെക്കന്‍ഡിന്റെ ഒളിമ്പിക്‌സ്‌ റെക്കൊര്‍ഡോടെയാണ്‌ ഫെല്‍പ്‌സ്‌ ഏഴാം സ്വര്‍ണം തന്റെ പേരില്‍ കുറിച്ചത്‌.

നേരത്തെ ആറ്‌ സ്വര്‍ണങ്ങളും നേടിയത്‌ ലോക റെക്കൊര്‍ഡോടെ ആയിരുന്നു. ഒളിമ്പിക്‌സില്‍ ആദ്യമായി ഫെല്‍പ്‌സ്‌ വെല്ലുവിളി നേരിട്ട മത്സരം കൂടിയായിരുന്നു ശനിയാഴ്‌ച നടന്നത്‌. സെര്‍ബിയയുടെ മിലോറാഡ്‌ കാവിച്ച്‌ 0.01 സെക്കന്‍ഡ്‌ വ്യത്യാസത്തിനാണ്‌ ഫെല്‍പ്‌സിന്‌ പിന്നിലായി പോയത്‌.

1972 ലാണ്‌ മാര്‍ക്ക്‌ സ്‌പിറ്റ്‌സ്‌ ഒരു ഒളിമ്പിക്‌സില്‍ ഏഴ്‌ സ്വര്‍ണം നേടി റെക്കോര്‍ഡിട്ടത്.

ബന്ധപ്പെട്ട വാര്‍ത്തകള്‍












Story first published: Saturday, August 16, 2008, 13:02 [IST]
Other articles published on Aug 16, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+