Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സച്ചിന് സെഞ്ച്വറി; ഇന്ത്യക്ക് 328 റണ്‍സ്

പെഷവാര്‍: തന്റെ വിമര്‍ശകര്‍ക്ക് ബാറ്റ് കൊണ്ട്ചുട്ട മറുപടിയായി നല്‍കിയ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സെഞ്ച്വറിയിലൂടെയും ഇര്‍ഫാന്‍ പഠാന്‍, മഹേന്ദ്രസിംഗ് ധോണി, യുവരാജ് സിംഗ് എന്നിവരുടെ വെടിക്കെട്ടിലൂടെയും പാകിസ്ഥാനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യ കൂറ്റന്‍ സ്കോര്‍ നേടി. ജയിക്കാന്‍ പാകിസ്ഥാന് 50 ഓവറില്‍ 329 റണ്‍സെടുക്കണം.

ഏകദിനത്തില്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ക്കില്ലെന്ന ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ പ്രസ്താവനയ്ക്കു വിരുദ്ധമായി ബാറ്റിംഗ് നിരയില്‍ പുതിയ സ്ഥാനചലനങ്ങള്‍ പരീക്ഷിച്ചതാണ് ഇന്ത്യയെ തകര്‍പ്പന്‍ സ്കോറിലെത്തിച്ചത്. രണ്ടാമത്തെ ഓവറില്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ (5) വിക്കറ്റ് നഷ്ടപ്പെട്ടതിനു ശേഷം ഒരിക്കല്‍ കൂടി സ്കോറിംഗ് ഉയര്‍ത്തുക എന്ന ദൗത്യവുമായി മൂന്നാമനായി സ്ഥാനക്കയറ്റം കിട്ടിയെത്തിയ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാനാണ് കളി ഇന്ത്യയുടെ വരുതിയില്‍ കൊണ്ടുവന്നത്.

65 പന്തില്‍ നിന്നും 65 റണ്‍സെടുത്ത പഠാനു ശേഷം പഞ്ച്ഹിറ്റര്‍ മഹേന്ദ്ര സിംഗ് ധോണിയെ നാലാമനായി പരീക്ഷിച്ചതും വിജയം കണ്ടു. 53 പന്തില്‍ നിന്നും 68 റണ്‍സെടുത്ത ധോണി ഇന്ത്യയുടെ റണ്‍റേറ്റ് ഉയര്‍ത്തി. അസിഫിന്റെ പന്തില്‍ ധോണി പുറത്തായതിനു ശേഷമെത്തിയ യുവരാജ് സിംഗ് വെടിക്കെട്ട് ഏറ്റെടുത്തു. 28 പന്തില്‍ നിന്ന് യുവരാജ് 39 റണ്‍സെടുത്തു.

ഇതിനിടയിലും ഒരറ്റത്ത് അക്ഷോഭ്യനായി ബാറ്റ് ചലിപ്പിച്ച സച്ചിന്‍ 45-ാമത്തെ ഓവറിലാണ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. 100 പൂര്‍ത്തിയാക്കിയ ഉടനെ സച്ചിന്‍ അര്‍ഷദിന്റെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങി. ഏകദിനത്തിലെ 39-ാമത്തെ സെഞ്ച്വറിയാണ് സച്ചിന്‍ നേടിയത്.

അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ ഒന്നിനു പിന്നാലെ ഒന്നായി നിലംപൊത്തിയതോടെ ഇന്ത്യയുടെ സ്കോറിംഗ് നിരക്ക് താഴ്ന്നു. 49.4 ഓവറില്‍ 328 റണ്‍സിന് ഇന്ത്യയുടെ എല്ലാ ബാറ്റ്സ്മാന്‍മാരും പുറത്തായി.

Story first published: Wednesday, December 7, 2011, 14:17 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+