For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇര്‍ഫാന്‍ പഠാന് ആദ്യഓവറില്‍ ഹാട്രിക്

By Staff

ലാഹോര്‍: പാകിസ്ഥാനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റില്‍ ഇന്ത്യക്ക് മാസ്മരികമായ തുടക്കം. ആദ്യഓവറില്‍ ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ കുന്തമുനയായ ഇര്‍ഫാന്‍ പഠാന്‍ ഹാട്രിക് നേടി ചരിത്രം സൃഷ്ടിച്ചു.

ആദ്യഓവറിലെ അവസാനത്തെ മൂന്ന് പന്തുകളിലാണ് പഠാന്റെ സ്വിംഗ് ബൗളിംഗിന്റെ മാസ്മരികത പാകിസ്ഥാന് കനത്ത ആഘാതമേല്പിച്ചത്. ആദ്യമൂന്നു പന്തുകളില്‍ റണ്ണൊന്നുമെടുക്കാതെ നിന്ന ഓപ്പണര്‍ സല്‍മാന്‍ ഭട്ടിനെ നാലാമത്തെ പന്തില്‍ രാഹുല്‍ ദ്രാവിഡിന്റെ കൈയിലെത്തിച്ച് പഠാന്‍ ആദ്യവിക്കറ്റ് കൊയ്തു.

കഴിഞ്ഞ രണ്ടു ടെസ്റുകളിലും സെഞ്ച്വറി നേടിയ പാകിസ്ഥാന്‍ ക്യാപ്റ്റന്‍ യൂനിസ്ഖാനാണ് തുടര്‍ന്നെത്തിയത്. യൂനിസിനെ എല്‍ബിഡബ്ല്യുവില്‍ കുരുക്കി പഠാന്‍ അടുത്ത വിക്കറ്റും സ്വന്തമാക്കി. മുഹമ്മദ് യൂസഫായിരുന്നു പഠാന്റെ മൂന്നാമത്തെ ഇര. ആദ്യഓവറിലെ അവസാനത്തെ പന്തില്‍ ഉജ്വലമായ ബൗളിംഗിലൂടെ യൂസഫിന്റെ കുറ്റിത്തെറിപ്പിച്ച് പഠാന്‍ കരിയറിലെ ആദ്യ ഹാട്രിക് സ്വന്തമാക്കി. ആദ്യഓവറില്‍ ഹാട്രിക് നേടുന്നുവെന്ന റെക്കോഡും. മൂന്ന് വിക്കറ്റുകള്‍ വീണപ്പോള്‍ പാകിസ്ഥാന്റെ സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ പോലും പിറന്നിരുന്നില്ല.

ടോസ് നേടി പാകിസ്ഥാനെ ബാറ്റിംഗിനയച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനം എല്ലാ അര്‍ത്ഥത്തിലും ശരിയായിരുന്നുവെന്ന് തെളിയിച്ച് ആദ്യഓവറില്‍ തന്നെ പഠാന്‍ കൊടുങ്കാറ്റായപ്പോള്‍ പാകിസ്ഥാന്റെ മൂന്ന് മുന്‍നിര ബാറ്റ്സ്മാന്‍മാരുടെ വിക്കറ്റുകളാണ് വീണത്. ടെസ്റ് ക്രിക്കറ്റില്‍ ഹാട്രിക് നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ ബൗളറാണ് പഠാന്‍. ഹര്‍ഭജന്‍സിംഗാണ് ഇതിനു മുമ്പ് ടെസ്റില്‍ ഹാട്രിക് നേടിയിട്ടുള്ളത്. 2001ല്‍ കൊല്‍ക്കത്തയില്‍ ആസ്ത്രേല്യയ്ക്കെതിരെയാണ് ഹര്‍ഭജന്‍ ഹാട്രിക് നേടിയത്.

Story first published: Wednesday, December 7, 2011, 14:19 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+