യുഎസ് ഓപണ്‍ ചാംപ്യന്‍ ആന്‍ഡി മുറെയെ മൂന്നാം റൗണ്ടില്‍ അട്ടിമറിച്ച ക്വാളിഫൈയര്‍ താരം ഫെററിന് കടുത്ത ഭീഷണിയുയര്‍ത്തുമെന്നാണ് കരുതുന്നത്.
ഫ്രാന്‍സില്‍ നിന്നുള്ള മൈക്കല്‍ ലോഡ്റയെ തോല്‍പ്പിച്ചാണ് സ്പാനിഷ് താരം തന്റെ കന്നി മാസ്റ്റേഴ്സ് ടൈറ്റിലിനായെത്തുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഇത് സ്വപ്നതുല്യമാണ്. ഫെററര്ക്ക് ഫൈനല്‍ ഒരു പക്ഷേ, സാധ്യമായ ഒന്നായേക്കാം. യോഗ്യതാ റൗണ്ടിനെത്തിയ ഞാന്‍ ഫൈനല്‍ കളിയ്ക്കുന്നതിന്റെ ത്രില്ലിലാണ്-മത്സരത്തെ കുറിച്ച് ജാനോവിക്സിന്റെ പ്രതികരണം ഇതായിരുന്നു.