For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പങ്കജ്‌ അദ്വാനിക്ക്‌ ലോകബില്യാര്‍ഡ്‌സ്‌ കിരീടം

By Staff
Pankaj Advani
ദില്ലി: ലോകപ്രൊഫഷണല്‍ ബില്ല്യാര്‍ഡ്‌സ്‌ ചാമ്പന്‍ഷിപ്പില്‍ ഇന്ത്യന്‍ താരം പങ്കജ്‌ അദ്വാനിക്ക്‌ കിരീടം. മുന്‍ ചാമ്പ്യനായ മാര്‍ക്ക്‌ റസലിനെ പരാജയപ്പെടുത്തിയാണ്‌ പങ്കജ്‌ കിരീടം നേടിയത്‌.

139 വര്‍ഷത്തിനിടെ ചാമ്പ്യന്‍ഷിപ്പ്‌ നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരനാണ്‌ ബാംഗ്ലൂര്‍ സ്വദേശിയായ പങ്കജ്‌. റസലിന്റെ 1253 പോയിന്റിനെതിരെ 2030 പോയിന്റ്‌ നേടിയാണ്‌ പങ്കജ്‌ നേട്ടം കൈവരിച്ചത്‌.

ഏഷ്യന്‍ ബില്ല്യാര്‍ഡ്‌സ്‌ ചാമ്പ്യന്‍ഷിപ്പിലും ആസ്‌ത്രേലിയന്‍ ഓപ്പണ്‍ ബില്ല്യാര്‍ഡ്‌സിലും പങ്കജ്‌ ജേതാവായിരുന്നു. രണ്ടുതവണ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പ്‌ നേടിയ ഏകതാരമാണ്‌ പങ്കജ്‌.

കൗമാരത്തില്‍ത്തന്നെ ലോകബില്യാര്‍ഡ്‌സ്‌ കിരീടം നേടി സ്‌പോര്‍ട്‌സിലെ അത്‌ഭുതമായി മാറിയ പങ്കജിന്റെ മികച്ച നേട്ടമാണ്‌ ഇപ്പോഴത്തേത്‌.

1992ല്‍ ഗീത്‌ സേഥിയാണ്‌ ആദ്യമായി ലോക ബില്യാര്‍ഡ്‌സ്‌ കിരീടം ഇന്ത്യയിലേയ്‌ക്ക്‌ കൊണ്ടുവന്നത്‌. ലീഡ്‌സില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ഗീത്‌ സേഥി ലീഗ്‌ മത്സരങ്ങളില്‍ത്തന്നെ പുറത്തായിരുന്നു.

Story first published: Wednesday, December 7, 2011, 14:27 [IST]
Other articles published on Dec 7, 2011
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+