ദുബായ്: കൊച്ചി ഐപിഎല്‍ ടീമിന്റെ ഉടമസ്ഥാവകാശത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് റൊണ്‍ഡിവു സ്‌പോര്‍ട്‌സ് വേള്‍ഡ് വ്യക്തമാക്കി.
കൈവശമുള്ള അധ്വാനഓഹരി(സ്വെറ്റ് എക്വിറ്റി)യുടെ 40 ശതമാന ത്തിനു പണം നല്‍കാന്‍ തയാറാണെന്ന് റൊണ്‍ഡിവു സ്‌പോര്‍ട്‌സ് വേള്‍ഡ് വൈസ് ചെയര്‍മാന്‍ എ.വി. ദിലീപ്കുമാര്‍ ദുബയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
നിക്ഷേപകരും റൊണ്‍ഡിവുവും ഒരുമിച്ചു നിന്നാല്‍ മാത്രമേ കൊച്ചി ഐപിഎല്‍ ടീം യാഥാര്‍ഥ്യമാകൂ. ബിസിസിഐക്ക് രണ്ട് കത്ത് ലഭിച്ചതുകൊണ്ട് ടീമിന് എന്തെങ്കിലും കുഴപ്പമുണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.