Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കളികളുടെ സംപ്രേഷണം: ഓര്‍ഡിനന്‍സിറക്കി

ദില്ലി: ദേശീയ പ്രാധാന്യമുള്ള കായിക മത്സരങ്ങള്‍ സ്വകാര്യ ചാനലുകള്‍ സംപ്രേഷണം ചെയ്യുമ്പോള്‍ ദൂരദര്‍ശനെയും സംപ്രേഷണത്തിന് അനുവദിക്കണമെന്ന ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ പുറപ്പെടുവിച്ചു.

ഓര്‍ഡിനന്‍സ് പ്രകാരം സോണി ടിവിയെയും നിംബസിനെയും പോലുള്ള സ്വകാര്യ സംപ്രേഷകര്‍ സംപ്രേഷണാവകാശം നേടിയ കളികളുടെ തത്സമയ സംപ്രേഷണം ഇനി ദൂരദര്‍ശനിലും ഉണ്ടാകും. ഇതിന് പകരമായി ദൂരദര്‍ശന്‍ പരസ്യത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ 75 ശതമാനം സ്വകാര്യ സംപ്രേഷകര്‍ക്ക് നല്‍കണം.

ഈ മാസം ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ ബില്ല് പാസാക്കും. കഴിഞ്ഞ ദിവസം സമാപിച്ച ഇന്ത്യാ-വെസ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് പരമ്പരയുടെ സംപ്രേഷണത്തെ ചൊല്ലി ദൂരദര്‍ശനും നിംബസും തമ്മില്‍ തര്‍ക്കമുണ്ടായതിന്റെ പശ്ചാത്തലത്തിലാണ് ഓര്‍ഡിനന്‍സ് കൊണ്ടുവന്നിരിക്കുന്നത്.

Story first published: Wednesday, December 7, 2011, 13:57 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+