Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫൈനല്‍: പൊതുജനത്തിന് 4000 ടിക്കറ്റുകള്‍ മാത്രം

Wankhede stadium
മുംബൈ: ഏപ്രില്‍ രണ്ടിന് വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ലോകകപ്പ് ഫൈനല്‍ കാണാന്‍ പൊതുജനങ്ങള്‍ക്കായി അനുവദിച്ചിരിയ്ക്കുന്നത് വെറും 4000 ടിക്കറ്റുകള്‍ മാത്രം.

ഇതിനായി പല ന്യായങ്ങളാണ് അധികൃതര്‍ നിരത്തുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് 8500 ടിക്കറ്റുകളും മെംബര്‍ ക്ലബുകള്‍ക്ക് ഏകദേശം 20000 ടിക്കറ്റുകളും നല്‍കേണ്ടതുണ്ടെന്ന് വേള്‍ഡ് കപ്പ് ടൂര്‍ണമെന്റ് ഡയറക്ടര്‍ രത്‌നാകര്‍ ഷെട്ടി പറഞ്ഞു.

ഫൈനലിന് വേണ്ടി വാങ്കഡെ സ്റ്റേഡിയത്തില്‍ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഇതോടെ 38000 കാണികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുണ്ടായിരുന്ന സ്‌റ്റേഡിയത്തിലെ 5000 സീറ്റുകള്‍ കുറഞ്ഞു. ഇതും ടിക്കറ്റ് വിതരണത്തെ ബാധിച്ചു.

പൊതുജനങ്ങള്‍ക്കുള്ള 4000 ടിക്കറ്റുകളില്‍ ആയിരമെണ്ണം ഓണ്‍ലൈന്‍ വഴിയാണ് വിറ്റഴിച്ചത്. തിങ്കളാഴ്ച രാവിലെ 7.30 മുതല്‍ ആരംഭിച്ചെങ്കിലും ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ ഇത് അവസാനിച്ചു. ഏകദേശം ഒരു കോടിയോളമാളുകള്‍ ഒരേ സമയം വെബ്‌സൈറ്റില്‍ എത്തിയതോടെ സൈറ്റ് തകര്‍ന്നുവെന്ന് അധികൃതര്‍ അറിയിച്ചു. ശേഷിച്ച 3000 ടിക്കറ്റുകള്‍ സ്‌റ്റേഡിയത്തിലെ കൗണ്ടറുകള്‍ വഴിയും വിറ്റഴിച്ചിരുന്നു. ലോകകപ്പിനു ടിക്കറ്റുകള്‍ കുറവാണെന്ന വാര്‍ത്ത ആരാധകരില്‍ രോഷാകുലരാക്കിയിട്ടുണ്ട്.

Story first published: Wednesday, December 7, 2011, 14:40 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+