ദുബായ്: വെസ്റ് ഇന്‍ഡീസുമായുള്ള പരമ്പര തോറ്റതിന്റെ കനത്ത വിലയായി ഇന്ത്യക്ക് ഏകദിന റാങ്കിങ്ങിലെ മൂന്നാം സ്ഥാനം നഷ്ടമായി. പുതിയ റാങ്കിംഗില്‍ ഇന്ത്യ അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
ആസ്ത്രേലിയയും ദക്ഷിണാഫ്രിക്കയും ഒന്നും രണ്ടും സ്ഥാനങ്ങള്‍ നിലനിര്‍ത്തിയപ്പോള്‍ പാക്കിസ്ഥാന്‍,ന്യൂസിലാന്‍ഡ് എന്നീ ടീമുകള്‍ മൂന്നും നാലും സ്ഥാനത്തെത്തി. ഇരുവരുടെയും പോയിന്റ് നിലയില്‍ ഈയിടെയായി മാറ്റം വന്നിട്ടില്ലെങ്കിലും പരമ്പര തോല്‍വിയെ തുടര്‍ന്നുള്ള ഇന്ത്യയുടെ പോയിന്റ് നഷ്ടം അവര്‍ക്ക് നേട്ടമായി.
112 പോയിന്റാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്.ആസ്ത്രേലിയക്ക് 132 പോയിന്റും ദക്ഷിണാഫ്രിക്കയ്ക്ക് 119 പോയിന്റുമാണുള്ളത്.
അഞ്ച് പോയിന്റുകള്‍ കൂടി നേടിയ വെസ്റ് ഇന്‍ഡീസ് 96 പോയിന്റില്‍ എത്തിയിട്ടുണ്ട്. എങ്കിലും റാങ്കിങ്ങില്‍ അവര്‍ എട്ടാം സ്ഥാനത്തു തന്നെ തുടരുകയാണ്. 105 പോയിന്റുമായി ശ്രീലങ്ക ആറാം സ്ഥാനത്തും 103 പോയിന്റുമായി ഇംഗ്ലണ്ട് ഏഴാം സ്ഥാനത്തും തുടരുന്നു.