2020 ഒളിംപിക്‌സിന് ആറു നഗരങ്ങള്‍
ജനീവ: 2020ലെ ഒളിംപിക്‌സിനു ആതിഥേയത്വം വഹിക്കാന്‍ ആറു നഗരങ്ങള്‍ രംഗത്തെത്തിയതായി ഇന്റര്‍നാഷണല്‍ ഒളിംപിക്‌സ് കമ്മിറ്റി(ഐഒ.സി) അറിയിച്ചു. ബക്കു(അസെര്‍ബെജാന്‍), ദോഹ(ഖത്തര്‍), ഇസ്താംബുള്‍(തുര്‍ക്കി), മാഡ്രിഡ്(സ്‌പെയിന്‍), റോം(ഇറ്റലി), ടോക്കിയോ(ജപ്പാന്‍) നഗരങ്ങളാണ് അവകാശവാദവുമായി രംഗത്തെത്തിയത്.
ആതിഥേയത്വം വഹിക്കാന്‍ താല്‍പ്പര്യമുള്ള രാജ്യങ്ങള്‍ അന്താരാഷ്ട്ര ഒളിംപിക്‌സ് കമ്മിറ്റിക്ക് അപേക്ഷ നല്‍കേണ്ട അവസാന ദിവസം വ്യാഴാഴ്ചയായിരുന്നു. 2013 സെപ്തംബര്‍ ഏഴിന് അര്‍ജന്റീനയില്‍ നടക്കുന്ന അംഗരാജ്യങ്ങളുടെ യോഗത്തിലാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.
താല്‍പ്പര്യം പ്രകടിപ്പിച്ച നഗരങ്ങളില്‍ ഒളിംപിക്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ പരിശോധന നടത്തിയതിനുശേഷം തയ്യാറാക്കുന്ന ഷോര്‍ട്ട് ലിസ്റ്റ് അടുത്ത വര്‍ഷം പുര്‍ത്തുവരും. 2012ലെ ഒളിംപിക്‌സ് ലണ്ടനിലും 2016ലെ ഒളിംപിക്‌സ് റിയോ ഡി ജനീറോയിലുമാണ് നടക്കുക.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications