Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫെല്‍പ്സ് എക്കാലത്തെയും മികച്ച ഒളിന്പിക് താരം

Michael Phelps swims during the finalബെയ്‌ജിങ്‌: ബെയ്‌ജിങിലെ നീന്തല്‍ക്കുളങ്ങളെ സ്വര്‍ണ ഖനിയാക്കിയ മൈക്കല്‍ ഫെല്‍പ്‌സിന്‌ ചരിത്ര നേട്ടം.

ബുധനാഴ്‌ച രാവിലെ നടന്ന 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ കൂടി സ്വര്‍ണം നേടിയതോടെ ഒളിമ്പിക്‌ സ്വര്‍ണ വേട്ടയില്‍ ലോക റെക്കൊര്‍ഡിട്ടിരിയ്‌ക്കുകയാണ്‌ അമേരിക്കന്‍ താരം. ഒളിമ്പിക്‌സില്‍ ഒമ്പത്‌ സ്വര്‍ണമെന്ന എന്ന റെക്കോര്‍ഡാണ്‌ ഈ സ്വര്‍ണ മത്സ്യം തകര്‍ത്തത്‌.

കഴിഞ്ഞ ആതന്‍സ്‌ ഒളിമ്പിക്‌സില്‍ ആറു സ്വര്‍ണമായിരുന്നു ഫെല്‍പ്‌സ്‌ നേടിയിരുന്നത്‌. ബെയ്‌ജിങ്‌ ഒളിമ്പിക്‌സില്‍ ഫെല്‍പ്‌സിനിത്‌ നാലാം സ്വര്‍ണമാണ്‌.

108 വര്‍ഷത്തെ ചരിത്രമുള്ള ആധുനിക ഒളിമ്പിക്‌സില്‍ 9 സ്വര്‍ണം നേടി ചരിത്രം കുറിച്ച താരങ്ങളായ ലാറിസ ലാറ്റിന (യുഎസ്‌എസ്‌ആര്‍), പാവോ നൂര്‍മി (ഫിന്‍ലാന്‍ഡ്‌), മാര്‍ക്‌ സ്‌പിറ്റ്‌സ്‌ (അമേരിക്ക), കാള്‍ ലൂയിസ്‌ (അമേരിക്ക) എന്നിവരുടെ റെക്കൊര്‍ഡാണ്‌ ഫെല്‍പ്‌സ്‌ പഴങ്കഥയാക്കിയത്‌.

ഈ ഒളിമ്പിക്‌സില്‍ എട്ടു സ്വര്‍ണമെന്ന ലക്ഷ്യവുമായെത്തിയ ഫെല്‍പ്‌സ്‌ തന്റെ ലക്ഷ്യത്തിലേക്കുള്ള പാതി വഴി പിന്നിട്ടിരിയ്‌ക്കുകയാണ്‌.

ഒരു ഒളിമ്പിക്‌സില്‍ ഏഴു സ്വര്‍ണമെന്ന അമേരിക്കയുടെ തന്നെ മാര്‍ക്‌ സ്‌പിറ്റിസിന്റെ റെക്കൊര്‍ഡ്‌ കൂടി തകര്‍ക്കുകയെന്ന ലക്ഷ്യവും ഫെല്‍പ്‌സിനുണ്ട്‌.

1972ല്‍ മ്യൂണിച്ച്‌ ഒളിമ്പിക്‌സിലായിരുന്നു സ്‌പിറ്റ്‌സ്‌ അന്ന്‌ റെക്കൊര്‍ഡിട്ടത്‌. മത്സരിച്ച എല്ലാ ഇനങ്ങളിലും അന്ന്‌ സ്‌പിറ്റ്‌സ്‌ റെക്കൊര്‍ഡിട്ടിരുന്നു. മത്സരിച്ച നാല്‌ ഇനങ്ങളിലും ലോക റെക്കൊര്‍ഡോടെയാണ്‌ ഫെല്‍പ്‌സിന്റെയും കുതിപ്പ്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Story first published: Wednesday, August 13, 2008, 9:46 [IST]
Other articles published on Aug 13, 2008
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+