
എന്നാല്‍ ഈ വിഷയത്തില്‍ പ്രതികരിക്കാന്‍ ഇറാന്‍ വിദേശകാര്യമന്ത്രാലയം തയ്യാറായിട്ടില്ല. ഇത്തരം വിലക്കുകള്‍ ഇറാനില്‍ സാധാരണമാണ്.
വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് ഇറാനില്‍ ഒരു കേന്ദ്രീകൃത സംവിധാനം നിലവിലില്ല. ഓരോ ദിവസം പുതിയ സൈറ്റുകള്‍ കിട്ടാതാവും. ചിലപ്പോള്‍ ഗവണ്‍മെന്റ് സൈറ്റുകള്‍ വരെ ഇത്തരം അശാസ്ത്രീയമാ സ്‌ക്രീനിങില്‍ കുടുങ്ങി പോകാറുണ്ട്.
ഇന്റര്‍നെറ്റിലെ നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കുമായി ഒരു പുതിയ ഏജന്‍സി രൂപീകരിക്കാന്‍ ഇറാനിലെ പരമോന്നത നേതാവ് അയത്തുള്ള അലി ഖൊമേന കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.
സ്വന്തമായൊരു സെര്‍ച്ച് എന്‍ജിനും മെസേജിങ് സംവിധാനവും സജ്ജീകരിച്ച് ക്ലീന്‍ വെബ് എന്ന ആശയമാണ് പ്രസിഡന്റ് മഹമൂദ് അഹമ്മദി നജാദ് മുന്നോട്ടുവെച്ചിട്ടുള്ളത്.