Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ലണ്ടന്‍ ഒളിംപിക്‌സും ചില രസകരമായ വസ്‌തുതകളും

London Olympics
ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്റെ കൗണ്ട്‌ ഡൗണ്‍ തുടങ്ങിക്കഴിഞ്ഞു. ഒളിംപിക്‌സ്‌ മത്സരങ്ങളില്‍ പങ്കെടുക്കുന്ന 205 രാജ്യങ്ങളും ലോകത്തിലെ ഈ ഏറ്റവും വലിയ ഉത്സവത്തിനായി തയ്യാറായിരിക്കുകയാണ്‌. ഒളിംപിക്‌സുമായി ബന്ധപ്പെട്ട ചില രസകരമായ അപൂര്‍വ്വകാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ഇത്തവണത്തെ ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായം കൂടിയ അത്‌ലറ്റ്‌ ആണ്‌ ജപ്പാന്റെ ഹിറോഷി ഹൊകെറ്റ്‌സു. 70 വയസ്സാണ്‌ ഇദ്ദേഹത്തിന്‌.

മച്ച്‌ വെന്‍ലോക്ക്‌ ഒളിംപിയന്‍ ഗെയിംസിന്റെ അനുസ്‌മരണാര്‍ത്ഥം ലണ്ടന്‍ ഒളിംപിക്‌സിന്റെ മാസ്‌കോട്ടുകളില്‍ ഒന്നിന്‌ നല്‍കിയിരിക്കുന്ന പേര്‌ വെന്‍ലോക്ക്‌ എന്നാണ്‌.

2012 ജുലൈ 27നാണ്‌ ലണ്ടന്‍ ഒളിംപിക്‌സ്‌ 2012ന്‌ തുടക്കം കുറിക്കുന്നത്‌. ഈ ദിവസത്തിന്റെ കൃത്യം നൂറു വര്‍ഷം മുമ്പാണ്‌ 1912ലെ സ്റ്റോക്ക്‌ഹോം ഒളിംപിക്‌സിന്‌ സമാപനം കുറിച്ചത്‌.

ഇതിനു മുമ്പ്‌ 1908ലും 1948ലും ലണ്ടന്‍ ഒളിംപിക്‌സിന്‌ വേദിയായിട്ടുണ്ട്‌.

ഔദ്യോഗികമായി ഒളിംപിക്‌സിന്‌ മൂന്നു തവണ വേദിയാവുന്ന നഗരം എന്ന ബഹുമതി ഇനി ലണ്ടന്‌ സ്വന്തം. യഥാര്‍ത്ഥത്തിന്‍ ഏഥന്‍സ്‌ നഗരത്തിനും ഈ ബഹുമതി അവകാശപ്പെടാവുന്നതാണ്‌. എന്നാല്‍ 1902ലെ ഏഥന്‍സ്‌ ഇന്റര്‍കലേറ്റഡ്‌ ഒളിംപിക്‌ ഗെയിംസിനെ ഒരു ഔദ്യോഗിക ഗെയിംസ്‌ ആയി പരിഗണിക്കപ്പെടുന്നില്ല.

1948ല്‍ നടന്ന ലണ്ടന്‍ ഒളിംപിക്‌സില്‍ 3 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 23 മെഡലുകള്‍ നേടിയ ബ്രിട്ടന്‍ 12ാം സ്ഥാനത്തായിരുന്നു. ആകെ മെഡലുകളില്‍ നിന്നും സ്വര്‍ണ്ണ മെഡുകളുടെ എണ്ണത്തെ കുറച്ച്‌ നമ്പറുകള്‍ ചേര്‍ത്തു വെച്ചാല്‍ 2012 എന്നു കിട്ടും.

2012ലെ ഒളിംപിക്‌സില്‍ 300 മത്സര ഇനങ്ങളിലായി 205 രാജ്യങ്ങള്‍ പങ്കെടുക്കും. പാരലിംപിക്‌ ഗെയിംസില്‍ 147 രാജ്യങ്ങള്‍ പങ്കെടുക്കും.

70 മീറ്റര്‍ ഉയരമുള്ള 14 ലൈറ്റിങ്‌ ടവറുകള്‍ക്ക്‌ പുറമെ 532 ലൈറ്റുകളും ലണ്ടന്‍ ഒളിംപിക്‌സിന്‌ മിഴിവേകാന്‍ ഉണ്ടാവും.

Story first published: Monday, July 16, 2012, 17:01 [IST]
Other articles published on Jul 16, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+