
വാന്‍ജിറുവിനെ മദ്യപിച്ച നിലയില്‍ മറ്റൊരു സ്ത്രീയുടെ കൂടെ വീട്ടില്‍ ഭാര്യ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വഴക്കുണ്ടായതെന്നും തുടര്‍ന്ന് വാന്‍ജിറു താഴേക്കുചാടുകയായിരുന്നു എന്നും പൊലീസ് ഉദ്യോഗസസ്ഥര്‍ പറഞ്ഞു.
സാമ്മെയുടെ കുടുംബ ജീവിതത്തില്‍ ഒട്ടേറെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഭാര്യയെ തോക്കു കാണിച്ചു ഭീഷണിപ്പെടുത്തിയതിനും സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദിച്ചതിനും സാമ്മെയ്‌ക്കെതിരേ കഴിഞ്ഞ ഡിസംബറില്‍ കേസെടുത്തിരുന്നു. തുടര്‍ന്നു ജാമ്യത്തില്‍ ഇറങ്ങുകയായിരുന്നു.
കുറഞ്ഞൊരുകാലം കൊണ്ടു തന്നെ മാരത്തണ്‍ മത്സരങ്ങളില്‍ സുപ്രധാന നേട്ടം കൈവരിച്ച കായികതാരമാണ് 24 കാരനായ സാമ്മെ. 2008ലെ ബീജിങ് ഒളിംപിക്‌സില്‍ റെക്കോഡോടെയായിരുന്നു മെഡല്‍ നേട്ടം.
നാലു വലിയ മാരത്തണ്‍ മത്സരങ്ങളില്‍ അദ്ദേഹം മെഡല്‍ നേടിയിട്ടുണ്ട്. 2009ലെ ലണ്ടന്‍ മാരത്തണിലും ചിക്കാഗൊയില്‍ നടന്ന മത്സരങ്ങളില്‍ ഇരട്ടസ്വര്‍ണവും സാമ്മെ സ്വന്തമാക്കി. വലതു കൈമുട്ടിനേറ്റ പരുക്കിനെത്തുടര്‍ന്ന് ഏപ്രിലില്‍ നടന്ന ലണ്ടന്‍ മാരത്തണില്‍ നിന്നു സാമ്മെ പിന്മാറിയിരുന്നു.