ക്രിക്കറ്റ് താരങ്ങളുടെ ബീച്ച് പാര്‍ട്ടി ചിത്രങ്ങള്‍ നെറ്റില്‍
കറാച്ചി: ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിന്റെ തലേന്ന് രാത്രി ഇന്ത്യന്‍ താരങ്ങള്‍ കറാച്ചിയിലെ ഫ്രഞ്ച് ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുത്ത സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നില്ലെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി.
പാര്‍ട്ടിയില്‍ പങ്കെടുത്ത താരങ്ങള്‍ പിറ്റെ ദിവസം ശ്രീലങ്കയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ മോശം പ്രകടനം കാഴ്‌ചവെച്ചതിനെ തുടര്‍ന്ന് സംഭവം വന്‍ വിവാദമായിരുന്നു. മത്സരത്തില്‍ ഇന്ത്യ ലങ്കയോട് 100 റണ്‍സിന് തോല്‌ക്കുകയും ചെയ്‌തിരുന്നു.
ഇതിനിടെ താരങ്ങള്‍ ഫ്രഞ്ച് ബീച്ച് പാര്‍ട്ടിയില്‍ വനിതാ സുഹൃത്തുക്കളുമായി ആഘോഷിയ്‌ക്കുന്ന ചിത്രങ്ങള്‍ നെറ്റില്‍ പ്രചരിയ്‌ക്കുന്നുണ്ട്. എന്നാല്‍ പാര്‍ട്ടിയില്‍ യുവരാജ് പങ്കെടുത്തിട്ടില്ലെന്നാണ് ചിത്രങ്ങളില്‍ നിന്നും ലഭിയ്‌ക്കുന്ന സൂചനകള്‍.
നേരത്തെ പുറത്തു വന്ന റിപ്പോര്‍ട്ടുകളില്‍ യുവരാജ് സിങ്, രോഹിത് ശര്‍മ, സുരേഷ് റെയ്‌ന എന്നിവര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തുവെന്നായിരുന്നു വാര്‍ത്തകളുണ്ടായിരുന്നത്. അതെ സമയം പേസ് ബൗളര്‍ പ്രവീണ്‍ കുമാര്‍ പാര്‍ട്ടിയില്‍ പങ്കെടുത്തതായി ചിത്രങ്ങളിലുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications