Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

നെഹ്രുകപ്പ്: ഇന്ത്യ-കാമറൂണ്‍ കലാശപ്പോരാട്ടം

Sunil Chhetri
ന്യൂഡല്‍ഹി: നെഹ്‌റു കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ ആഫ്രിക്കന്‍ കരുത്തന്മാരായ കാമറൂണും ഇന്ത്യയും ഞായറാഴ്ച ഏറ്റുമുട്ടും. ദില്ലിയില്‍ നടക്കുന്ന മത്സരം വൈകുന്നേരം ഏഴ് മുതല്‍ നിയോ സ്‌പോര്‍ട്‌സ് തത്സമയം സംപ്രേഷണം ചെയ്യും.

2007, 2009 വര്‍ഷങ്ങളിലാണ് ഇന്ത്യ തുടര്‍ച്ചയായി രണ്ടു തവണ നെഹ്‌റു കപ്പില്‍ മുത്തമിട്ടത്. ഹാട്രിക് കിരീടം തേടിയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. പുതിയ പരിശീലകനായി വിം കോവര്‍മാന്‍സ് ചുമതലയേറ്റ ശേഷം ഇന്ത്യയുടെ ആദ്യ അന്താരാഷ് ട്ര ടൂര്‍ണമെന്റ് കൂടിയാണിത്.

ഫൈനലിനു മുമ്പ് ഇരുരാജ്യങ്ങളും ഏറ്റുമുട്ടിയപ്പോള്‍ ഏകപക്ഷീയമായ ഒരു ഗോളിന് കാമറൂണ്‍വിജയിച്ചിരുന്നു. ഫിഫ റാങ്കിങില്‍ 59ാം സ്ഥാനത്തുള്ള കാമറൂണിനെ തോല്‍പ്പിക്കാന്‍ സാധിച്ചാല്‍ 154ാം സ്ഥാനത്തുള്ള ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതു വലിയ നേട്ടമാണ്.

കാമറൂണിനു പിറകില്‍ രണ്ടാംസ്ഥാനക്കാരായാണ് ഇന്ത്യ ഫൈനലിലേക്ക് ടിക്കറ്റെടുത്തത്. നാലു മല്‍സരങ്ങളില്‍ നിന്ന് കാമറൂണിന് 10ഉം ഇത്രതന്നെ കളികളില്‍ നിന്ന് ഇന്ത്യക്ക് ഏഴും പോയിന്റാണ് ലഭിച്ചത്.

കാമറൂണ്‍ ആദ്യമായാണ് നെഹ്‌റു കപ്പില്‍ പങ്കെടുക്കുന്നത്. ഇന്ത്യ, നേപ്പാള്‍, മാലിദ്വീപ്, സിറിയ എന്നി രാജ്യങ്ങള്‍ക്കെതിരേയുള്ള മത്സരമായതിനാല്‍ കാമറൂണ്‍ ബി ടീമിനെയാണ് ഇന്ത്യയിലേക്ക് അയച്ചിട്ടുള്ളത്.

Story first published: Sunday, September 2, 2012, 14:24 [IST]
Other articles published on Sep 2, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+