Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കേരളത്തിന് 11 സ്വര്‍ണം

Athletics
ലുധിയാന: ദേശീയ സ്‌കൂള്‍ കായികമേളയില്‍ പതിനൊന്നു സ്വര്‍ണവും 13 വെള്ളിയും ഒമ്പതുവെങ്കലവുമായി കേരളം ഒന്നാം സ്ഥാനത്തു തുടരുന്നു.
സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംമ്പില്‍ വി അജ്ഞലി, സീനിയര്‍ ആണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡിലില്‍ ജിത്തു ബേബി,സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്ററില്‍ അയന തോമസ്,ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ എ കെ ഉനൈസ്് എന്നിവരാണു സ്വര്‍ ണം നേടിയത്.

3 കിലോ മീറ്റര്‍ നടത്തത്തില്‍ കെ ടി നീന, ജൂനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ ഉഷ സ്‌കൂളിലെ ജെസി ജോസഫ്, സീനിയര്‍ പെണ്‍കുട്ടികളുടെ 1500 മീറ്ററില്‍ എം ഡി താര,സീനിയര്‍ പെണ്‍കുട്ടികളുടെ ഹൈജംമ്പില്‍ ശ്രീഷ്മ രാജന്‍,സീനിയര്‍ പെണ്‍കുട്ടികളുടെ 400 മീറ്റര്‍ ഹര്‍ഡിലില്‍ മരിയ ജൂലിയറ്റ്്, സീനിയര്‍ ആണ്‍ക്രട്ടികളുടെജംപില്‍ ബ്രൈറ്റ് കെ ദേവസ്യ, ജൂനിയര്‍ പെണ്‍കുട്ടികളുടെ ജാവലിന്‍ ത്രോയില്‍്പ്രജിത എന്നിവര്‍ വെള്ളി നേടിയപ്പോള്‍ ജൂനിയര്‍ ആണ്‍കുട്ടികളുടെ 5 കി.മീ നടത്തത്തില്‍ ജിനു തങ്കപ്പന്‍, സീനിയര്‍ ആണ്‍കുട്ടികളുടെ 1500 മീറ്റര്‍ ഓട്ടത്തില്‍ ലോജോ മാണി, ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്ററില്‍ ഷെഹര്‍ബാന സിദ്ദിഖ് എന്നിവര്‍ വെങ്കലമെഡല്‍ സ്വന്തമാക്കി.

മൂന്നാം ദിവസം 20 ഫൈനലുകളാണ്ടായിരുനനത്. സീനിയര്‍ ആണ്‍കുട്ടികളുടെ അഞ്ചു കിലോ മീറ്റര്‍ നടത്തത്തില്‍ വെങ്കല മെഡലോടെയാണു കേരളം മെഡല്‍ വേട്ട തുടങ്ങിയത്. കോതമംഗലം മാര്‍ബേസില്‍ സ്‌കൂളിലെ ജിനു തങ്കപ്പനാണു മെഡല്‍. ഹരിയാനയുടെ പവന്‍ കുമാര്‍ സ്വര്‍ണവും ഉത്തരാഖണ്ഡിന്റെ ഭഗവാന്‍ സിങ്ങ് രാവല്‍ വെളളിയും നേടി.

Story first published: Saturday, January 21, 2012, 8:54 [IST]
Other articles published on Jan 21, 2012
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+